IMPORTANT PRIVILEGE ISSUES
1) അവകാശലംഘനം നടത്തിയതിന് കര്‍ശനമായി താക്കീത് നല്‍കിയ സംഭവങ്ങള്‍
1. 1971 ആഗസ്റ് 18-ാം തീയതിയിലെ തനിനിറം പത്രത്തില്‍ 'നിയമസഭാ സ്പീക്കറുടെ കൂറ്' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ സ്പീക്കറുടെ സഭയിലെ തീരുമാങ്ങളെ ചോദ്യംചെയ്തുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകയാല്‍ ഇക്കാര്യം ഒരു അവകാശ ലംഘന പ്രശ്നമായി ഉന്നയിക്കുന്നതിന് ശ്രീ. ഗോപിനാഥപിള്ള, ശ്രീ.ടി.എ. മജീദ് എന്നിവര്‍ സ്പീക്കറുടെ അനുമതിതേടി.. പ്രസ്തുത എഡിറ്റോറിയല്‍ ബഹുമാനപ്പെട്ട സ്പീക്കറെ അപകീര്‍ത്തിപ്പെടുത്തുന്നതും പ്രസ്തുത പദവിയ്ക്ക് ഹാനികരവുമായതിനാല്‍ അവകാശ ലംഘ പ്രശ്നം ഉയിക്കുന്നതിന് ശ്രീ. ഗോപിനാഥപിള്ളയ്ക്ക് അനുമതി നല്കുകയും സഭ അംഗീകരിച്ച ഒരു പ്രമേയം വഴി ഈ പ്രശ്നം പ്രിവിലേജസ് സമിതിയ്ക്ക് അയയ്ക്കുകയും ചെയ്തു. ഈ പ്രശ്നം പരിശോധിച്ച സമിതി 1971 ആഗസ്റ് 18-ാം തീയതിയിലെ തിനിറത്തിലെ എഡിറ്റോറിയല്‍ എഴുതിയ പ്രസ്തുത പത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ ശ്രീ. കൃഷ്ണന്‍ നായര്‍ സഭയുടെ പ്രത്യേക അവകാശങ്ങള്‍ ലംഘിക്കുകയും സഭയോട് അനാദരവ് കാണിക്കുകയും ചെയ്തതായി കണ്ടെത്തി. ശ്രീ. കൃഷ്ണന്‍ നായര്‍ ചെയ്ത കുറ്റം വളരെ ഗൗരവമായ ഒന്നായതിനാല്‍ അദ്ദേഹത്തെ സഭ മുമ്പാകെ വിളിപ്പിച്ച് കര്‍ശനമായി താക്കീത് നല്‍കണമെന്ന് സമിതി ശുപാര്‍ശ ചെയ്തു. (നാലാം കേരള നിയമസഭയുടെ അഞ്ചാമത് റിപ്പോര്‍ട്ട്) സഭ ഈ ശുപാര്‍ശ അംഗീകരിക്കുകയും 1972 ഒക്ടോബര്‍ 31-ാം തീയതി ശ്രീ. കൃഷ്ണന്‍ നായരെ സഭ മുമ്പാകെ വിളിച്ചുവരുത്തി കര്‍ശമായി താക്കീത് നല്‍കുകയും ചെയ്തു.
പാലക്കാട്ടെ സ്വദേശി പത്രത്തിന്റെ ഉടമ ശ്രീ. എം. വി. ചേറൂസ് എന്ന ആളിന്റെ പ്രസ്സില്‍ തൊഴിലാളികള്‍ക്ക് മിനിമം കൂലി അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീ. സി. എം. സുന്ദരം എം.എല്‍ .എ 1988 ജൂണ്‍ 29-ന് ഇതുസംബന്ധിച്ച് നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം (നമ്പര്‍ 773) കൊടുത്തു. പ്രസ്തുത ചോദ്യത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥന്മാര്‍ പ്രസ്സ് പരിശോധിക്കുകയും തൊഴിലാളികളോടും എഡിറ്ററോടും കാര്യങ്ങള്‍ ചോദിച്ചതിന്റെ പ്രതികാരമായി പാലക്കാട് 'ഇന്ദ്രപസ്ഥം' ആഡിറ്റോറിയത്തില്‍ നടന്ന റോട്ടറി യോഗത്തിനുശേഷം ഭക്ഷണം കഴിച്ചുകൊണ്ടുനിന്ന തന്നെ ശ്രീ. ചേറൂസ് ഭീഷണിപ്പെടുത്തിയതായും എച്ചില്‍കൈ കൊണ്ട് അടിച്ചതായും ശ്രീ. സി. എം. സുന്ദരം എം.എല്‍ എ.നിയമസഭയില്‍ 1988 ജൂലായ് 6-ാം തീയതി വെളിപ്പെടുത്തി.. ഇക്കാര്യത്തില്‍ പ്രഥമദൃഷ്ട്യാ അവകാശലംഘ പ്രശ്നം ഉള്‍ക്കൊള്ളുന്നതിനാല്‍ ജൂലായ് 6-ാം തീയതി സ്പീക്കര്‍ പ്രിവിലേജസ് കമ്മിറ്റിയ്ക്കയച്ചു.
നിയമസഭയില്‍ ഒരു ചോദ്യം ചോദിച്ചതിന്റെ പേരില്‍ ശ്രീ. സി. എം. സുന്ദരം എം.എല്‍എ. -യെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും, നിയമസഭാംഗം എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്വതന്ത്രമായ പ്രവര്‍ത്തത്തെ തടസ്സപ്പെടുത്തുകയും ചെയ്തതുവഴി ശ്രീ. ചേറൂസ് നിയമസഭയുടെയും സഭാംഗത്തിന്റെയും അവകാശങ്ങളെ ലംഘിച്ചതായി സമിതി കണ്ടെത്തി. അതിനാല്‍ അദ്ദേഹത്തെ നിയമസഭ മുമ്പാകെ വിളിച്ചുവരുത്തി കര്‍ശമായി താക്കീത് ചെയ്യണമെന്ന് സമിതി ശുപാര്‍ശ ചെയ്തു. (എട്ടാം കേരള നിയമസഭയുടെ രണ്ടാമത് റിപ്പോര്‍ട്ട്) സഭ ഈ ശുപാര്‍ശ അംഗീകരിക്കുകയും 1989 ഫെബ്രുവരി 1-ാം തീയതി ശ്രീ. എം. വി. ചേറൂസിനെ സഭ മുമ്പാകെ വിളിച്ചുവരുത്തി കര്‍ശമായി താക്കീത് ചെയ്യുകയും ചെയ്തു.
2) ജഡ്ജിമാര്‍ക്കും കോടതി ഉദ്യോഗസ്ഥന്മാര്‍ക്കും എതിരായുള്ള അവകാശ ലംഘന പ്രശ്ങ്ങള്‍
1. സിവില്‍ അപ്പീല്‍ നമ്പര്‍ 4030/87 ആയി സുപ്രീം കോടതിയുടെ ഫയലിലുള്ള ഒരു കേസിന്റെ നോട്ടീസും ജഡ്ജ്മെന്റിന്റെ പകര്‍പ്പും പ്രതിപക്ഷനേതാവിനു നല്‍കി ഡൂപ്ളിക്കേറ്റ് തിരികെ നല്‍കണം എന്നാവശ്യപ്പെട്ടു കൊണ്ട് 1988 ഏപ്രില്‍ 15-ാം തീയതി തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജഡ്ജി (വെക്കേഷന്‍ ജഡ്ജി) ബഹുമാനപ്പെട്ട സ്പീക്കര്‍ക്ക് ഇതു സംബന്ധിച്ച് ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി അയച്ച കത്ത്, സഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനം ഉള്‍ക്കൊള്ളുന്നതാണോയെന്ന് പരിശോധിക്കുന്നതിനായി 1988 ഏപ്രില്‍ 22-ാം തീയതി ബഹുമാനപ്പെട്ട സ്പീക്കര്‍ , പ്രിവിലേജസ് കമ്മിറ്റിക്ക് അയച്ചു. സമിതിയുടെ നിര്‍ദ്ദേശാനുസരണം തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജഡ്ജിയും കത്തില്‍ ഒപ്പിട്ടിരുന്ന ജില്ലാ കോടതിയിലെ വെക്കേഷന്‍ ഓഫീസറും ഇതുസംബന്ധിച്ച് വിശദീകരണം നല്‍കി. അതില്‍ "I am under the disciplinary control of the High Court and so the matter may not fall within the purview of privilege jurisdiction" എന്നവര്‍ പ്രസ്താവിച്ചിരുന്നു.
ഒരു നിയമസഭാംഗത്തിന് നോട്ടീസ് നല്‍കുവാന്‍ ബഹുമാനപ്പെട്ട സ്പീക്കറോടാവശ്യപ്പെട്ടുകൊണ്ട് കത്തയച്ചത് തീരെ അനുചിതമാണെന്നും നിയമസഭാംഗങ്ങള്‍ക്ക് നോട്ടീസുകളും സമന്‍സും സര്‍വ്വ് ചെയ്യുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങളെപ്പറ്റി വ്യക്തമായ മാര്‍ഗ്ഗിര്‍ദ്ദേശങ്ങള്‍ നിലവിലിരിക്കേ പ്രസ്തുത നടപടിക്രമം പാലിയ്ക്കാത്ത ഉദ്യോഗസ്ഥന്മാര്‍ സഭയോട് അനാദരവ് കാണിക്കുകയും സഭയുടെ അവകാശങ്ങളെ ലംഘിക്കുകയുമാണ് ചെയ്തിരിക്കുന്നതെ ന്ന നിഗമനത്തില്‍ സമിതി എത്തിച്ചേര്‍ന്നു. നിയമസഭയുടെ 'പ്രിവിലേജസ് ജൂറിസ്ഡിക്ഷനില്‍ ' ഇക്കാര്യം ഉള്‍പ്പെടുത്താവുന്നതല്ലെന്നുള്ള വാദം നിര്‍ഭാഗ്യകരമാണെന്ന് അഭിപ്രായപ്പെട്ട സമിതി നമ്മുടെ ഭരണഘടന നിയമസഭയ്ക്ക് കല്പിച്ചിട്ടുളള മഹോന്നതമായ പദവി ഉയര്‍ത്തിപ്പിടിക്കുതി നും സഭയുടെ അന്തസ്സ് പരിപാലിക്കുതിനും വേണ്ടി ഇത്തരം കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കാതെ അവഗണിക്കുകയാണ് വേണ്ടതെന്ന് ശുപാര്‍ശ നല്‍കി. സമിതിയുടെ ശുപാര്‍ശ സഭ അംഗീകരിച്ച് ഇക്കാര്യത്തിലുള്ള അനന്തര നടപടി ഉപേക്ഷിച്ചു.
2. കോഴിക്കോട് രണ്ടാം അഡീഷണല്‍ സബ് ജഡ്ജി ശ്രീ. എം.വി. വിശ്വാഥന്‍ 1989 ഏപ്രില്‍ നാലാം തീയതിയിലെ ഒ.എസ്.132/1984 (ഐ.എ. 365/89) വിധിന്യായത്തില്‍ ബഹുമാനപ്പെട്ട സ്പീക്കര്‍ക്കെതിരെ നടത്തിയ ഒരു പരാമര്‍ശത്തെ ആധാരമാക്കി പ്രസ്തുത ജഡ്ജിയ്ക്കെതിരെ അവകാശ ലംഘ പ്രശ്നം ഉന്നയിക്കുന്നതിന് 1989 ഏപ്രില്‍ നാലാം തീയതി ശ്രീ. കെ. പി. അരവിന്ദാക്ഷന്‍ നല്‍കിയ നോട്ടീസ് പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുതിനായി ഏപ്രില്‍ 5-ന് സ്പീക്കര്‍ സമിതിയ്ക്ക് അയച്ചു. ജഡ്ജ്മെന്റിന്റെ കോപ്പി പരിശോധിച്ച് സമിതി വിധി ന്യായത്തില്‍ സ്പീക്കറെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ പ്രഥമദൃഷ്ട്യാ ഒരു അവകാശ ലംഘന പ്രശ്നം അടങ്ങിയിട്ടുള്ളതായി കണ്ടെത്തി. ഇക്കാര്യം ഹൈക്കോടതി ചീഫ് ജസ്ററിസിന്‍െ ശ്രദ്ധയില്‍ സമിതി ചെയര്‍മാന്‍ ഒരു കത്തുമൂലം കൊണ്ടുവന്നു. പ്രസ്തുത കത്ത് ഒരു പെറ്റീഷായി പരിഗണിച്ച് ഹൈക്കോടതി 1991 ജൂലായ് 9-ാം തീയതി (ഒ.പി. 6756/91) കോഴിക്കോട് രണ്ടാം അഡീഷണല്‍ സബ് ജഡ്ജി ബഹുമാനപ്പെട്ട സ്പീക്കറെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളു ന്നഭാഗം പ്രസ്തുത ജഡ്ജ്മെന്റില്‍ിനിന്നും നീക്കം ചെയ്തുകൊണ്ട് വിധി പ്രസ്താവിക്കുകയും ഇക്കാര്യം ആക്ടിംഗ് ചീഫ് ജസ്റീസ് രേഖാമൂലം സ്പീക്കറെ അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഈ അവകാശ ലംഘ പ്രശ്ത്തില്‍ അന്തരനടപടി സ്വീകരിക്കേണ്ട എന്ന് സമിതിയുടെ ശുപാര്‍ശ സഭ അംഗീകരിച്ചു. (ഒന്‍പതാം കേരള നിയമസഭയുടെ ഒന്നാമത് റിപ്പോര്‍ട്ട്)
3) പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഉള്‍പ്പെട്ട അവകാശലംഘ നപ്രശ്ങ്ങള്‍
1. കൊച്ചി ശാസ്ത്ര/ സാങ്കേതിക ശാസ്ത്ര സര്‍വ്വകലാശാല സ്വീപ്പര്‍ കം ക്ളീനര്‍ തസ്തികയിലേയ്ക്കുള്ള ഇന്റര്‍വ്യൂ നടത്താന്‍ പോയ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കൂടിയായ ശ്രീ. എസ്. ശര്‍മ്മ, ശ്രീ. ബി. രാഘവന്‍ എന്നീ നിയമസഭാംഗങ്ങളോട് എറണാകുളം സിറ്റി പോലീസ് അസിസ്റന്റ് കമ്മീഷണര്‍ ശ്രീ. ജെയിംസ് ജോസഫ് അപമര്യാദയായി പെരുമാറിയെന്ന് 1991 ഒക്ടോബര്‍ 8-ാം തീയതി ശ്രീ. ബി. രാഘവന്‍ നിയമസഭയില്‍ ഉന്നയിക്കുകയും ഇക്കാര്യം പരിശോധിക്കുതിനായി സ്പീക്കര്‍ പ്രിവിലേജ് കമ്മിററിക്ക് അയയ്ക്കുകയും ചെയ്തു.
നിയമസഭാ സാമാജികരുടെ മൊഴിയും, സാക്ഷിപ്പട്ടിക യിലുണ്ടായിരുന്നവരുടെ മൊഴിയും, മറ്റ് സാഹചര്യ തെളിവുകളും പരിശോധിച്ച സമിതി ശ്രീ. ജെയിംസ് ജോസഫ് നിയമസഭാ സാമാജികരോട് അപമര്യാദയായി പെരുമാറി എന്ന് കണ്ടെത്തി. ആയതിനാല്‍ അദ്ദേഹത്തെ സ്പീക്കറുടെ ചേമ്പറില്‍ വിളിച്ചു വരുത്തി പാര്‍ട്ടി നേതാക്കളുടേയും ശ്രീ. എസ്. ശര്‍മ്മ, ബി. രാഘവന്‍ എന്നീ അംഗങ്ങളുടേയും സാന്നിദ്ധ്യത്തില്‍ താക്കീത് ചെയ്യണമെന്ന് സമിതി ശുപാര്‍ശ ചെയ്തു.
1993 മാര്‍ച്ച് 31-ാം തീയതി സഭ ഈ ശുപാര്‍ശ ഭേദഗതി ചെയ്ത്, ശ്രീ. ജെയിംസ് ജോസഫ് സ്പീക്കറുടെ ചേമ്പറില്‍ സന്നിഹിതനായി കക്ഷിനേതാക്കളുടേയും അംഗങ്ങളുടേയും സാന്നിദ്ധ്യത്തില്‍ ഖേദം പ്രകടിപ്പിച്ചാല്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശപ്രകാരമുളള ശിക്ഷാനടപടിക്ക് വിധേയമാക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ആയത്പ്രകാരം 1993 ജൂണ്‍ 11-ാം തീയതി ശ്രീ. ജെയിംസ് ജോസഫ് സ്പീക്കറുടെ ചേമ്പറില്‍ ഹാജരായി മേല്‍പറഞ്ഞവരുടെ സാന്നിദ്ധ്യത്തില്‍ ക്ഷമാപണം നടത്തി.
2. 1992 മേയ് 23-ാം തീയതി രാത്രി ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുതിനും, തന്റെ മണ്ഡലത്തിലെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യുന്നതിനുമായി പോകുന്നവഴി ശ്രീ. എം.സി.ചെറിയാന്‍ എം.എല്‍ .എ.യെ വാഹന പരിശോധനയുടെ മറവില്‍ റാന്നി സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സബ് ഇന്‍സ്പെക്ടറും തടഞ്ഞുവച്ച് അപമര്യാദയായി പെരുമാറിയത് അവകാശലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്രീ. എം.സി. ചെറിയാന്‍ നല്‍കിയ നോട്ടീസ് സ്പീക്കര്‍ 1992 ജൂണ്‍ 5-ാം തീയതി പ്രിവിലേജസ് കമ്മിററിക്ക് അയച്ചു.
പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ. ജി.ബാബുരാജ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ. എസ്. അബ്ദുള്‍ റഷീദ്, സബ് ഇന്‍സ്പെക്ടര്‍ ശ്രീ. പി. രഘുനാഥ് എന്നിവര്‍ സമിതി മുന്‍പാകെ നേരിട്ട് ഹാജരായി . ഒരു ജനപ്രതിനിധിയെന്ന നിലയിലുളള പ്രവര്‍ത്തനത്തിനിടയില്‍ ശ്രീ. എം.സി. ചെറിയാനെ തടസ്സപ്പെടുത്തിയതിലും, അദ്ദേഹത്തിന് അപകീര്‍ത്തിയുണ്ടാകാന്‍ ഇടയായതിലും നിര്‍വ്യാജം ഖേദം രേഖപ്പെടുത്തി. ഈ ഖേദപ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഈ അവകാശലംഘ നപ്രശ്ത്തിന്മേല്‍ നടപടി ഉപേക്ഷിക്കുവാന്‍ സമിതി നല്‍കിയ ശുപാര്‍ശ സഭ അംഗീകരിച്ചു.
3. 1994 ജനുവരി 17-ാം തീയതി സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി തെളിവെടുപ്പിനായി കൊല്ലം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ വേളയില്‍ സമിതിയുടെ തെളിവെടുപ്പ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും സമിതി അംഗങ്ങളോട് അപമര്യാദയായി പെരുമാറുകയും, തെളിവെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്ത ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ. രാജേഷ് ദിവാന്‍ അവകാശലംഘനം നടത്തിയതായി ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രസ്തുത സമിതിയുടെ അദ്ധ്യക്ഷ ശ്രീമതി റോസമ്മ ചാക്കോ, സമിതി അംഗങ്ങളായ ശ്രീ. വി.സി. കബീര്‍ , ശ്രീ. എം. വിജയകുമാര്‍ എന്നിവര്‍ നല്‍കിയ നോട്ടീസ് സ്പീക്കര്‍ പരിശോധനയ്ക്കായി പ്രിവിലേജസ് കമ്മിററിക്ക് അയയ്ക്കുകയുണ്ടായി.
1994 ജൂണ്‍ 20-ാം തീയതി കൂടിയ സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം സംബന്ധിച്ച സമിതിയുടേയും പ്രിവിലേജസ് കമ്മിററിയുടേയും സംയുക്ത യോഗത്തില്‍ നേരിട്ട് ഹാജരായ ശ്രീ. രാജേഷ് ദിവാന്‍ ഖേദം പ്രകടിപ്പിച്ചു.. അതിന്റെ അടിസ്ഥാത്തില്‍ ഈ അവകാശ ലംഘന പ്രശ്നത്തിന്മേല്‍ നടപടി ഉപേക്ഷിക്കുവാന്‍ സമിതി ശുപാര്‍ശ നല്‍കി. സഭ ഈ ശുപാര്‍ശ അംഗീകരിച്ചു.
4) നിയമസഭയില്‍ ചോദ്യം ചോദിച്ചതിനെ വിമര്‍ശിച്ചുകൊണ്ട് പ്രമേയം പാസ്സാക്കിയ സംഭവം
1. പൊതു വിദ്യാഭ്യാസ വകുപ്പിലെ 'എച്ച്' സെക്ഷനില്‍ തീരുമാനമാകാതെ കിടക്കുന്ന ഫയലുകളെ സംബന്ധിച്ച് 1984 നവംബര്‍ 7-ാം തീയതി ഉത്തരം നല്‍കുന്നതിനായി ശ്രീ. പി.സി.ജോര്‍ജ് നക്ഷത്ര ചിഹ്നമിടാത്ത 748-ാം നമ്പര്‍ ചോദ്യം ചോദിച്ചിരുന്നു. പ്രസ്തുത സെക്ഷന്റെ ചാര്‍ജുളള സെക്ഷന്‍ ഓഫീസര്‍ ഭാരവാഹിയായിട്ടുളള കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് വിമന്‍സ് വെല്‍ഫെയര്‍ സൊസൈറ്റി അതിന്റെ 1984 ഡിസംബര്‍ 1-ാം തീയതി കൂടിയ എക്സിക്യൂട്ടീവ് യോഗത്തില്‍ നിയമസഭയില്‍ ചോദ്യം ചോദിച്ചതിനെ വിമര്‍ശിച്ചുകൊണ്ട് ഒരു പ്രമേയം പാസ്സാക്കി നിയമസഭാ സെക്രട്ടറിക്ക് മേല്‍ നടപടിക്ക് അയച്ചുകൊടുത്തു.. ഇതിനെ ആസ്പദമാക്കി പ്രസ്തുത സംഘടനയുടെ ഭാരവാഹികള്‍ക്കെതിരെ അവകാശലംഘ നപ്രശ്നം ഉന്നയിക്കുന്നതിന് ശ്രീ. പി.സി.ജോര്‍ജ് നല്‍കിയ നോട്ടീസ് 1985 മാര്‍ച്ച് 19-ന് സ്പീക്കര്‍ പ്രിവിലേജസ് കമ്മിററിക്ക് അയച്ചു.
പ്രസ്തുത പ്രശ്നം പരിശോധിച്ച സമിതി സെക്രട്ടേറിയറ്റ് വനിതാ വെല്‍ഫെയര്‍ സൊസൈറ്റി 01-12-1984-ല്‍ പാസ്സാക്കിയ പ്രമേയം ഒരു നിയമസഭാംഗത്തിന്റെ കര്‍ത്തവ്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തു ന്ന രീതിയിലുളളതും, ഉന്നത സ്ഥാനിയായ നിയമസഭാ സ്പീക്കറുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലുളളതും ആയതിനാല്‍ സഭയുടെ അവകാശങ്ങളുടെ കഠിനമായ ലംഘനമാണെന്ന് കണ്ടെത്തി.. എന്നാല്‍ പ്രസ്തുത സൊസൈറ്റിയുടെ ഭാരവാഹികള്‍ തങ്ങള്‍ പാസ്സാക്കിയ പ്രമേയത്തിന്റെ തെറ്റ് മനസ്സിലാക്കുകയും, സമിതി മുന്‍പാകെ ഹാജരായി നിരുപാധികം മാപ്പ് പറയുകയും ചെയ്ത സാഹചര്യത്തില്‍ ഇക്കാര്യത്തിന്മേല്‍ നടപടി ഉപേക്ഷിക്കുവാന്‍ സമിതി ശുപാര്‍ശ ചെയ്തു.
5) നിയമസഭാ സെക്രട്ടേറിയറ്റിന്റെ കൈവശമുളള നിയമസഭാ രേഖകള്‍ കോടതിയില്‍ ഹാജരാക്കുന്നതിന് നല്‍കണമെന്ന അപേക്ഷകളിന്മേലുളള തീരുമാനങ്ങള്‍
1. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ മുന്‍സിഫ് കോടതിയില്‍ നിലവിലുളള ഒരു കേസ് സംബന്ധിച്ച് കോടതിയില്‍ ഹാജരാക്കുന്നതിനായി 1989 ഫെബ്രുവരി 1-ാം തീയതിയിലെ നിയമസഭാ പ്രൊസീഡിംഗ്സിന്റെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പ് നല്‍കണമെന്ന ശ്രീമതി ലൈലാ റഹിമാന്റെ അപേക്ഷ,പ്രസ്തുത ദിവസത്തെ സഭാ നടപടികള്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ , പരിഗണിച്ച് തീരുമാനമെടുക്കുന്നതിനായി ബഹുമാനപ്പെട്ട സ്പീക്കര്‍ 1990 ജൂണ്‍ 12-ാം തീയതി പ്രിവിലേജസ് കമ്മിററിക്ക് അയച്ചു.
വ്യക്തിപരമായ ഒരു പ്രശ്നം സംബന്ധിച്ച് തീര്‍പ്പ് കല്പിക്കുന്നതിനു വേണ്ടിയുള്ള ഈ കേസ്സില്‍ പൊതു പ്രാധാന്യമുളള ഒരു വിഷയം കൂടി അടങ്ങിയിരിക്കുന്നതിനാല്‍ 1-2-1989-ലെ നിയമസഭാ പ്രൊസീഡിംഗ്സിന്റെ 1-ാം നമ്പര്‍ അടിയന്തര ചോദ്യവും അതിനു നല്‍കിയ മറുപടിയും സംബന്ധിച്ച ഭാഗത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കുന്നതിന് മാത്രമായി ശ്രീമതി ലൈലാ റഹിമാന് നല്‍കാന്‍ സമിതി ശുപാര്‍ശ ചെയ്തു. പ്രസ്തുത ശുപാര്‍ശ സഭ അംഗീകരിച്ചു.
2. പാമോയില്‍ ഇറക്കുമതി സംബന്ധിച്ച ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പിന്റെ ഫയല്‍ (നമ്പര്‍ 10028/സി2/97/ഭക്ഷ്യ. സിവില്‍ സപ്ളൈസ് വകുപ്പ്) ഒന്‍പതാം കേരള നിയമസഭയുടെ കാലത്ത് മേശപ്പുറത്ത് വയ്ക്കുകയുണ്ടായി. വിജിലന്‍സ് വകുപ്പ് രജിസ്റര്‍ ചെയ്തിരിക്കു ന്ന കേസ്സുമായി ബന്ധപ്പെട്ട് കോടതി മുന്‍പാകെ ഹാജരാക്കുന്നതിനായി സഭയില്‍ വച്ച ഒറിജില്‍ ഫയല്‍ തന്നെ നല്‍കണമെന്ന് 1997 വംബര്‍ 25-ാം തീയതി അഡീഷണല്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെടുകയും ഇക്കാര്യം പരിശോധിക്കുന്നതിനായി സ്പീക്കര്‍ പ്രിവിലേജസ് കമ്മിററിക്ക് അയയ്ക്കുകയും ചെയ്തു.
വിജിലന്‍സ് വകുപ്പ് നടത്തുന്ന കേസ്സന്വേഷണത്തിന് സഭയുടെ മേശപ്പുറത്തുവച്ച പാമോയില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട ഫയല്‍ അത്യന്താപേക്ഷിതമാണെന്ന് ഗവണ്മെന്റ് അറിയിച്ചിട്ടുളളതുകൊണ്ടും നിയമ ടപടികള്‍ക്ക് തടസ്സമുണ്ടാകരുതുളളതെന്നുകൊണ്ടും മേല്പറഞ്ഞ ഫയലിന്റെ ശരിപ്പകര്‍പ്പ് നിയമസഭാ സെക്രട്ടേറിയറ്റില്‍ സൂക്ഷിച്ചുകൊണ്ട് ഒറിജില്‍ ഫയല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് തിരിച്ചു നല്‍കുവാന്‍ പ്രിവിലേജസ് കമ്മിററി ശുപാര്‍ശ ചെയ്തു. (പത്താം കേരള നിയമസഭയുടെ ഒന്നാമത് റിപ്പോര്‍ട്ട്). 1997 ഡിസംബര്‍ 18-ാം തീയതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സഭ അംഗീകരിക്കുകയും, ഫയല്‍ മടക്കി നല്‍കുകയും ചെയ്തു.
3. പാലക്കാട് ജില്ലയിലെ കുരിയാര്‍കുട്ടി കാരപ്പാറ ജലസേചനപദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ജലസേചനവകുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ വിജിലന്‍സ് വകുപ്പ് എടുത്തിട്ടുള്ള കേസിന്റെ ആവശ്യത്തിലേയ്ക്കായി 1995 മേയ് 16-ന് നിയമസഭാ കോപ്ളക്സില്‍ നടന്ന മൂന്നാം സബ്ജക്ട് കമ്മിറ്റിയുടെ യോഗത്തിന്റെ ഒപ്പിട്ട ഒറിജില്‍ മിനിട്സ് ചോദ്യോത്തരങ്ങളടങ്ങിയ വിശദമായ നടപടിക്കുറിപ്പ് സഹിതം നല്‍കണമെന്ന വിജിലന്‍സ് വകുപ്പിന്റെ ആവശ്യം സ്പീക്കര്‍ 1998 മാര്‍ച്ച് 22-ന് പരിശോധനയ്ക്കായി സമിതിയ്ക്ക് അയച്ചു.
1995 മേയ് 16-ന് ചേര്‍ന്ന സബ്ജക്ട് കമ്മിറ്റി 3-ന്റെ യോഗത്തിന്റെ ചോദ്യോത്തരങ്ങളടങ്ങിയ വിശദമായ നടപടികളുടെ ഒറിജില്‍ കോടതി ആവശ്യപ്പെട്ടാല്‍ മാത്രം നല്‍കിയാല്‍ മതിയെന്നും ചോദ്യോത്തരങ്ങളടങ്ങിയ വിശദമായ യോഗനടപടിക്കുറിപ്പിന്റെ സര്‍ട്ടിഫൈഡ് കോപ്പി മാത്രം വിജിലന്‍സ് ഡിപ്പാര്‍ട്ടുമെന്റിന് നല്‍കാനും പ്രിവിലേജ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. (പത്താം കേരള നിയമസഭയുടെ അഞ്ചാമത് റിപ്പോര്‍ട്ട്) പ്രസ്തുത ശുപാര്‍ശ 1998 ആഗസ്റ് 5-ന് സഭ അംഗീകരിച്ചു.
4. 1991-ല്‍ കേരള സ്റേറ്റ് സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ പാമോയില്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടുള്ള വിജിലന്‍സ് വകുപ്പിന്റെ അന്വേഷണത്തിലേയ്ക്കായി ഇത് സംബന്ധിച്ച നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായുള്ള സമിതിയുടെ ഫയലുകള്‍ വിജിലന്‍സ് വകുപ്പിന് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 1999 ജൂണ്‍ 22-ന് മുഖ്യമന്ത്രി സ്പീക്കര്‍ക്ക് നല്‍കിയ കത്ത് പരിശോധയ്ക്കായി പ്രിവിലേജസ് കമ്മിറ്റിയ്ക്കയച്ചു.
ഒരു ക്രിമില്‍ കേസ്സിന്റെ ആവശ്യത്തിനു വേണ്ടിയാണ് ഫയല്‍ ചോദിച്ചിരിക്കുത് എന്നതിനാലും ജുഡീഷ്യല്‍ നടപടിയെ ഒരു വിധത്തിലും തടസ്സപ്പെടുത്താന്‍ പാടില്ല എന്നതിനാലും ഫയല്‍ നല്‍കുന്നതിന് പ്രിവിലേജസ് സമിതി ശുപാര്‍ശ ചെയ്തു. (പത്താം കേരള നിയമസഭയുടെ പത്താമത് റിപ്പോര്‍ട്ട്). പ്രസ്തുത ശുപാര്‍ശ 1999 ജൂലായ് 22-ന് സഭ അംഗീകരിച്ചു.