ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൽ ജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നു വരുന്ന പ്രവൃത്തികൾ ഏതൊക്കെയാണെന്ന് ജില്ല തിരിച്ച് വിശദമാക്കുമോ;
( ബി )
ഈ പ്രവൃത്തികൾക്ക് അനുവദിച്ച തുക എത്രയാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഈ പ്രവൃത്തികളുടെ എത്ര ശതമാനം പൂർത്തീകരിച്ചുവെന്നും പൂർത്തീകരിക്കാൻ ബാക്കിയുളള പ്രവൃത്തികൾ എപ്പോൾ പൂർത്തീകരിക്കുമെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
ഈ പ്രവൃത്തികൾ ഏറ്റെടുത്ത കരാറുകാരുടെ പേരു വിവരം ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ഇ )
പൂർത്തീകരിച്ച പ്രവൃത്തികളുടെ ബിൽ കരാറുകാർക്ക് നൽകിയോ എന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ അതിനുളള കാരണം എന്താണെന്ന് വ്യക്തമാക്കുമോ;
( എഫ് )
ജൽ ജീവൻ പദ്ധതിയിൽ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം എന്താണെന്നും കേന്ദ്ര വിഹിതം ലഭിച്ചോയെന്നും വ്യക്തമാക്കാമോ?
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതിയുടെ പുരോഗതി എന്തെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ഇനി എന്തെല്ലാം നടപടികളാണ് പൂർത്തീകരിക്കാനുള്ളത്; വിശദമാക്കുമോ?
ജലജീവന്‍ പദ്ധതിയുടെ പൂർത്തീകരണം
1044.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജല ജീവന് പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് വേണ്ടി വരുന്ന കാലയളവ് എത്രയെന്നു വ്യക്തമാക്കാമോ; ഈ പദ്ധതിയ്ക്കായി ഇതുവരെ സംസ്ഥാന സർക്കാർ ചെലവഴിച്ച തുകയുടെ കണക്ക് ലഭ്യമാക്കാമോ;
( ബി )
നമ്മുടെ ജലസ്രോതസ്സുകള്‍ പല വിധേന മലിനീകരണത്തിന് വിധേയമാകുന്ന സാഹചര്യത്തിൽ ശുദ്ധജലം ലഭ്യമാക്കുന്നതിനായും ശുദ്ധജലസ്രോതസ്സുകള്‍ പരിരക്ഷിക്കുന്നതിനായും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
കുറ്റ്യാടി മണ്ഡലത്തിലെ ജലജീവന്‍ പദ്ധതി
1045.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന ജല ജീവന് പദ്ധതിയുടെ നിലവിലെ അവസ്ഥ അറിയിക്കാമോ;
( ബി )
ജല ജീവന് പദ്ധതി വഴി കുറ്റ്യാടി മണ്ഡലത്തിലെ എത്ര വീടുകള്‍ക്ക് നിലവില്‍ വെളളം ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ബാക്കിയുളള വീടുകള്‍ക്ക് എപ്പോഴാണ് കണക്ഷന് നല്കാന് സാധിക്കുന്നതെന്നും അറിയിക്കാമോ;
( സി )
ജല ജീവന് മിഷന് പദ്ധതിയുടെ ഭാഗമായി എത്ര റോഡുകള്‍ കുഴിച്ചിട്ടുണ്ടെന്നും ഈ റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് മാറ്റുന്ന പ്രവൃത്തി എപ്പോള്‍ പൂര്‍ത്തിയാക്കുമെന്നും റോഡിന്റെ നീളവും പേരും സഹിതം പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
കൂത്തുപറമ്പ് മണ്ഡലത്തിലെ കുടിവെള്ള വിതരണ പദ്ധതികൾ
1046.
ശ്രീ. കെ.പി.മോഹനന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിൽ നടപ്പാക്കിവരുന്ന കുടിവെള്ള വിതരണ പദ്ധതികളുടെ നിലവിലെ പുരോഗതി വിശദമാക്കുമോ;
( ബി )
പാനൂർ നഗരസഭയിലെ അമൃത് പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികൾ എന്നത്തേക്ക് പൂർത്തിയാക്കാൻ സാധിക്കുമെന്ന് അറിയിക്കുമോ?
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല്‍ ജീവൻ മിഷന്റെ കീഴിൽ പൂർത്തിയാക്കിയ പദ്ധതികളുടെ കരാറുകാർക്ക് പണം നൽകാത്തത് കാരണം പുതിയ പദ്ധതികളുടെ ടെൻഡറുകൾ എടുക്കാൻ കരാറുകാർ തയ്യാറാകാത്ത സാഹചര്യം നിലവിലുണ്ടോ;
( ബി )
ജല അതോറിറ്റി ആകെ എത്ര രൂപയാണ് പൂർത്തിയായ പദ്ധതികളിലെ കരാറുകാർക്ക് നാളിതുവരെ കുടിശ്ശികയായി നൽകാനുള്ളതെന്ന് അറിയിക്കാമോ;
( സി )
കഴിഞ്ഞവർഷത്തിലെ ജൽ ജീവൻ മിഷന്റെ സംസ്ഥാന വിഹിതം തദ്ദേശസ്ഥാപനങ്ങളുടെ നിക്ഷേപ തുകയിൽ നിന്നാണോ അടച്ചതെന്ന് വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്ത് ആകെ എത്ര കോടി രൂപയുടെ പദ്ധതിയാണ് ജൽ ജീവൻ മിഷൻ മുഖേന നടപ്പാക്കുന്നത്; ഇതിൽ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും എത്രയാണെന്ന് അറിയിക്കുമോ;
( ഇ )
2024-25 സംസ്ഥാന ബഡ്ജറ്റിൽ പദ്ധതിക്കായി എത്ര തുകയാണ് നീക്കി വെച്ചിട്ടുള്ളത്; പദ്ധതി യഥാസമയം പൂർത്തീകരിക്കുന്നതിനായി ആവശ്യമായ ധനസഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജകമണ്ഡലത്തില്‍ ജൽ ജീവന് മിഷന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ കുടിവെള്ള വിതരണ പദ്ധതികള്‍ ഫണ്ടിന്റെ അപര്യാപ്തതമൂലം മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഫണ്ടുകള്‍ ലഭ്യമാക്കി പ്രസ്തുത കുടിവെള്ള വിതരണ പദ്ധതികള്‍ അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത മിഷന്റെ ഭാഗമായി റോഡുകള്‍ കുഴിച്ച് നടപ്പാക്കുന്ന കുടിവെള്ള വിതരണ പദ്ധതികള്‍ യഥാസമയം പൂര്‍ത്തീകരിക്കാത്തതു മൂലം ജനജീവിതം ദുസഹമായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ജനങ്ങളുടെ ദുരവസ്ഥയ്ക്ക് മാറ്റം വരുത്തുവാന്‍ ഈ പദ്ധതികള്‍ യഥാസമയം പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ, പൂഞ്ഞാര്‍ നിയോജകമണ്ഡങ്ങളിലെ പതിമൂന്നു് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ആവിഷ്ക്കരിച്ചിട്ടുള്ള മലങ്കര കുടിവെള്ള പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതിക്ക് എന്തെങ്കിലും തടസ്സങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോയെന്ന് അറിയിക്കുമോ; ഉണ്ടെങ്കില്‍ ഇവ പരിഹരിച്ച് പദ്ധതി അടിയന്തിരമായി പൂര്‍ത്തിയാക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
കുന്നത്തുനാട് മണ്ഡലത്തില്‍ ജലജീവന്‍ മിഷന്
1050.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല ജീവന് മിഷന് വഴി കുന്നത്തുനാട് മണ്ഡലത്തില്‍ വിവിധ പഞ്ചായത്തുകളിലായി എത്ര തുകയുടെ പദ്ധതികളാണ് നടന്നുവരുന്നതെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഇതില്‍ ഏതെല്ലാം പദ്ധതികള്‍ പൂര്‍ത്തീകരിച്ചെന്നും എത്ര പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും അവ എന്നത്തേക്ക് പൂര്‍ത്തീകരിക്കാൻ സാധിക്കുമെന്നും പഞ്ചായത്ത് തിരിച്ച് വിശദമാക്കുമോ;
( സി )
മണ്ഡലത്തിൽ ജല ജീവന് മിഷന് വഴി പുതുതായി എത്ര പേര്‍ക്ക് വാട്ടര്‍ കണക്ഷന് നല്‍കിയെന്നും ഇനി എത്ര പേർക്ക് കണക്ഷന് നല്‍കാനുണ്ടെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;
( ഡി )
മുഴുവന്‍ അപേക്ഷകര്‍ക്കും എത്രയും വേഗം വാട്ടര്‍ കണക്ഷന് ലഭ്യമാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൽ ജീവന് മിഷന് പദ്ധതിയിലൂടെ കായംകുളം മണ്ഡലത്തില്‍ എത്ര കുടിവെള്ള കണക്ഷനുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അതിനായി എത്ര രൂപ വിനിയോഗിച്ചുവെന്നും വ്യക്തമാക്കാമോ;
( ബി )
കായംകുളം മണ്ഡലത്തില്‍ പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ പുരോഗതി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ച് വിശദമാക്കാമോ?
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല–ചങ്ങനാശ്ശേരി നഗരസഭകൾക്കായി കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള കുടിവെള്ള പദ്ധതിയിൽ ഇനിയും പൂർത്തീകരിക്കുവാനുള്ള ഘടകങ്ങൾ ഏതൊക്കെയെന്ന് വിശദമാക്കാമോ?
ജലജീവൻ മിഷൻ പദ്ധതി
1053.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവൻ മിഷന്റെ ഭാഗമായി കീഴാറ്റൂർ ഗ്രാമപഞ്ചായത്തിലെ റോഡുകൾ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി ജലവിഭവ വകുപ്പ് കുഴിച്ചത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഈ റോഡുകൾ പുനരുദ്ധാരണ പ്രവർത്തികൾ നടത്തി ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികൾ ജലവിഭവ വകുപ്പ് അടിയന്തരമായി സ്വീകരിക്കുമോ;
( സി )
തൃക്കലങ്ങോട്, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളിലെ ജലജീവൻ പദ്ധതിയുടെ നടപടിക്രമങ്ങൾ വിശദമാക്കാമോ; പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമോ;
( ഡി )
മഞ്ചേരി നഗരസഭയിൽ നടപ്പിലാക്കുന്ന 'അമൃത്' ജല പദ്ധതിയുടെ നടപടിക്രമങ്ങൾ വിശദമാക്കാമോ?
ജല്‍ജീവന്‍ മിഷന് പ്രവൃത്തികള്‍
1054.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ മണ്ഡലത്തിലെ ജല്‍ ജീവന് മിഷന് പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് ജല്‍ ജീവന് മിഷന് എത്ര ഘട്ടങ്ങളിലായാണ് പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നതെന്ന് വിശദമാക്കാമോ?
ഗുരുവായൂര്‍ മണ്ഡലത്തിലെ കുളങ്ങളുടെ നവീകരണം
1055.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
ഈ സര്‍ക്കാര്‍ സംസ്ഥാനത്ത് കുളങ്ങളുടെ നവീകരണത്തിന് ഏതെല്ലാം പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് മണ്ഡലം തിരിച്ച് വിശദമാക്കുമോ?
കാരോട് കുടിവെള്ള പദ്ധതി
1056.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരോട് കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
കായംകുളം മണ്ഡലത്തിൽ ജലവിഭവ വകുപ്പ് നടപ്പാക്കിയ പദ്ധതികള്‍
1057.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ ജലവിഭവ വകുപ്പ് മുഖേന കായംകുളം മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികൾ ഏതൊക്കെയെന്നും ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല്‍ ജീവന് മിഷന് മുഖാന്തിരം സംസ്ഥാനത്ത് ഇതുവരെ എത്ര പേര്‍ക്ക് പുതുതായി കുടിവെള്ള കണക്ഷന് ലഭിച്ചിട്ടുണ്ടെന്നും ഇനി എത്രപേര്‍ക്ക് ലഭിക്കാനുണ്ടെന്നും ജില്ല തിരിച്ച് വിശദമാക്കാമോ;
പ്രസ്തുത പദ്ധതി ലക്ഷ്യമിട്ടിട്ടുള്ള വാമനപുരം മണ്ഡലത്തില്‍ എത്ര പേര്‍ക്ക് കുടിവെള്ള കണക്ഷന് ലഭ്യമായിട്ടുണ്ടെന്നും എത്ര പേര്‍ക്ക് ഇനി ലഭിക്കാനുണ്ടെന്നും വിശദമാക്കാമോ;
( ഡി )
മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ കുടിവെള്ള കണക്ഷന് ലഭ്യമാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഇ )
മണ്ഡലത്തില്‍ പല സ്ഥലങ്ങളിലും പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രാമീണ റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ കാലതാമസം ഉണ്ടാകുന്നത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കാമോ; വ്യക്തമാക്കാമോ?
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട വിവിധ റോഡ് വികസന പ്രവൃത്തികള്ക്കുമുമ്പ് ജലജീവന്‍ മിഷന് പ്രവൃത്തികളുടെ ഉള്‍പ്പെടെയുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടപ്പാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കൊടകര-വെള്ളികുളങ്ങര റോഡ്, തലോര്‍-തൈക്കാട്ടുശ്ശേരി റോഡ്, പുതുക്കാട്-മുപ്ലിയം-കോടാലി റോഡ്, നന്തിപുലം-വരന്തരപ്പിള്ളി റോഡ്, കുറുമാലി-തൊട്ടിപ്പാള്‍-മുളങ്ങ് റോഡ് തുടങ്ങിയ നിരവധി റോഡുകളുടെ നവീകരണത്തിന് അനുമതി ലഭിച്ച് മാസങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ അടിയന്തരമായി സ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്നും ഇതിനാവശ്യമായ ഫണ്ട് ലഭ്യമാക്കുമോയെന്നും അറിയിക്കാമോ?
ജപ്പാന് കുടിവെള്ള പദ്ധതി
1060.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിൽ ജപ്പാന് കുടിവെള്ള പദ്ധതി പ്രദേശത്ത് പദ്ധതി നടത്തിപ്പിനായി ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ദേശീയപാത നിര്‍മ്മാണം നടക്കുന്ന മേഖലകളിലും മറ്റും നിരന്തരം പൈപ്പുകള്‍ പൊട്ടുകയും അത് മൂലം ജനങ്ങള്‍ക്ക് ആഴ്ചകളോളം കുടിവെള്ളം കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ പദ്ധതി നടത്തിപ്പിന് നിലവിലുണ്ടായിരുന്ന ജീവനക്കാരുടെ എണ്ണം കുറച്ചതിന്റെ കാരണം വിശദമാക്കാമോ?
ചവറ പന്മന കുടിവെള്ള പദ്ധതി
1061.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ നിയോജക മണ്ഡലത്തിലെ ചവറ പന്മന കുടിവെള്ള പദ്ധതി (ജലനിധി)യുടെ പൈപ്പുകള്‍ ദേശീയപാത 66ന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മാറ്റി സ്ഥാപിയ്ക്കാത്തതിനാല് പൈപ്പുകള്‍ പൊട്ടി ജലം പാഴാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പൈപ്പുകള്‍ മാറ്റി സ്ഥാപിയ്ക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റിയ്ക്ക് നിര്‍ദ്ദേശം നല്‍കുമോ?
പയ്യന്നൂര്‍ മണ്ഡലത്തിലെ ജൽ ജീവന് പദ്ധതി
1062.
ശ്രീ. ടി.ഐ.മധുസൂദനന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ പഞ്ചായത്തുകള്‍ക്ക് ജൽ ജീവന്മിഷൻ പദ്ധതി നടപ്പിലാക്കാന്‍ എത്ര തുകയാണ് അനുവദിച്ചതെന്നും ഓരോ പഞ്ചായത്തിലെയും പ്രവൃത്തി പുരോഗതി ഏതു ഘട്ടത്തിലാണെന്നും അറിയിക്കാമോ;
( ബി )
ഓരോ പഞ്ചായത്തുകളിലും പദ്ധതി പൂര്‍ത്തീകരിച്ച് എപ്പോൾ കുടിവെള്ള വിതരണം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കാമോ?
ജലനിധി പദ്ധതിയിലെ ക്രമക്കേടുകൾ
1063.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലനിധി പദ്ധതിയിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുവെന്ന വിജിലൻസ് കണ്ടെത്തലിനെ തുടർന്ന് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ജല ലഭ്യത ഉറപ്പുവരുത്താതെ പദ്ധതികൾ ആരംഭിച്ചത് ഉൾപ്പെടെ എന്തൊക്കെ ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളത്; ഉത്തരവാദികളായവർക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; എത്ര കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കിയിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ?
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൽ ജീവൻ പദ്ധതി പ്രകാരം സംസ്ഥാനത്ത് എത്ര വാട്ടർ കണക്ഷനുകൾ നൽകിയിട്ടുണ്ടെന്നും അതിൽ ബി.പി.എൽ. വിഭാഗത്തിൽപ്പെടുന്ന എത്ര ഉപഭോക്താക്കൾ ഉണ്ടെന്നും ഇവർക്ക് സൗജന്യമായി നിലവിൽ കുടിവെള്ളം ലഭ്യമാക്കുന്നുണ്ടോയെന്നും സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ;
( ബി )
കുടിവെള്ളം സൗജന്യമായി നൽകുന്നതിനുള്ള തുക നിലവിൽ ആരാണ് ചെലവഴിക്കുന്നതെന്നും ഇക്കാര്യത്തിൽ സർക്കാർ ധനസഹായം ലഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ?
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ മണ്ഡലത്തിലെ എടവനക്കാട്, പള്ളിപ്പുറം, ഞാറക്കൽ, നായരമ്പലം ഗ്രാമപഞ്ചായത്തുകളിൽ ജലവിതരണത്തിൽ നേരിടുന്ന തടസങ്ങൾക്ക് കാരണം വിശദമാക്കാമോ;
( ബി )
വിവിധ തലങ്ങളിൽ യോഗങ്ങൾ വിളിച്ചു ചേർത്തിട്ടും പ്രസ്തുത പ്രശ്നം പരിഹരിക്കപ്പെടാത്തതിന് കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത യോഗതീരുമാനങ്ങൾ പ്രകാരം സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെന്നും അവയുടെ നിലവിലെ സ്ഥിതി എന്തെന്നും വിശദമാക്കാമോ;
( ഡി )
ജലവിതരണ സമയത്ത് ചൊവ്വര ജലശുദ്ധീകരണ ശാലയിൽ ഉണ്ടാകുന്ന വൈദ്യുതി തടസം മൂലം ജലവിതരണത്തിൽ ഉണ്ടാകുന്ന തടസം ശാശ്വതമായി പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ സ്വീകരിച്ച നടപടി സംബന്ധിച്ച് വിശദമാക്കാമോ?
റോഡുകളില്‍ പൈപ്പ്ലൈനുകള് ഇടുന്നത് സംബന്ധിച്ച്
1066.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത്/കേരളാറോഡ് ഫണ്ട് ബോര്‍ഡ് മുഖേന പ്രവൃത്തി നടന്നു വരുന്ന റോഡുകളില്‍ പൈപ്പ്ലൈനുകള് സമയബന്ധിതമായി ഇടുന്നതില്‍ കാലതാമസം വരുന്നത് റോഡ് പ്രവൃത്തികള്‍ നീണ്ടുപോകുന്നതിന് കാരണമാവുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
കോഴിക്കോട് ജില്ലയിലെ കളന്‍കോട് - കൂളിമാട് റോഡ്, ആര്.ഇ.സി. - മലയമം - കൂടത്തായി റോഡ് എന്നിവയില്‍ നിശ്ചിത സമയത്തിനകം പൈപ്പ്ലൈന് പ്രവൃത്തി പൂര്‍ത്തിയാക്കാത്തപക്ഷം പിന്നീട് അനുമതി നല്‍കുന്നതല്ലെന്നും റോഡിന്റെ ടാറിംഗ് പ്രവൃത്തി ആരംഭിക്കുന്നതാണെന്നും അറിയിച്ചുകൊണ്ട് കേരളാ റോഡ് ഫണ്ട് ബോര്‍ഡ് നോട്ടീസ് നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കൽ മണ്ഡലത്തിലെ ഇരിമ്പിളിയം-എടയൂർ-വളാഞ്ചേരി കുടിവെള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;.;
( ബി )
പ്രസ്തുത പദ്ധതിയുടെ പാക്കേജ് 2, പാക്കേജ് 3 പ്രവൃത്തികള്‍ പൂർത്തിയായിട്ടുണ്ടോ; ഇരിമ്പിളിയം പഞ്ചായത്തിൽ രണ്ടാം ഘട്ട പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ പുരോഗതി വിശദമാക്കുമോ; പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂര്‍ത്തികരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;
( സി )
എടയൂർ, ഇരിമ്പിളിയം, മാറാക്കര, പൊന്മള, കുറ്റിപ്പുറം എന്നിവിടങ്ങളിൽ കുടിവെള്ള പദ്ധതികൾക്കായി കട്ടിംഗ് നടത്തിയ റോഡുകളുടെ റീസ്റ്റോറേഷൻ സംബന്ധിച്ച പ്രവൃത്തിയുടെ പുരോഗതി വിശദമാക്കുമോ?
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ വീടുകളിൽ ശുദ്ധജലം ഉറപ്പാക്കുന്നതിന് നടപ്പിലാക്കുന്ന ജല ജീവന് മിഷന് പ്രവൃത്തികളുടെ പുരോഗതി അവലോകനം ന ടത്തിയിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പദ്ധതി മുഖേന സംസ്ഥാനത്ത് എത്ര കണക്ഷൻ നൽകുന്നതിനാണ് ഉദ്ദേശിച്ചിരുന്നതെന്നും എത്ര കണക്ഷനുകൾ നാളിതുവരെ പൂർത്തീകരിച്ചുവെന്നും ഇതിൽ എത്ര കണക്ഷനുകളിൽ കുടിവെള്ളം ലഭിച്ചുവെന്നും വ്യക്തമാക്കുമോ;
( സി )
ഈ പദ്ധതി എന്നത്തേക്ക് പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും എന്നത്തേക്ക് പൂർത്തീകരിക്കാൻ സാധിക്കുമെന്നും വിശദമാക്കുമോ;
( ഡി )
ഈ പദ്ധതി പൂർത്തീകരിക്കുവാൻ ചെലവ് വരുന്ന തുക എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ ഇതിൽ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ എത്ര തുക വീതം അനുവദിക്കേണ്ടതുണ്ടെന്നും നാളിതുവരെ എത്ര തുക അനുവദിച്ചുവെന്നും വിശദമാക്കുമോ;
( ഇ )
പ്രസ്തുത പദ്ധതി പൂർത്തീകരണത്തിന് നിലവിലെ തടസ്സങ്ങൾ എന്തെല്ലാമാണെന്നും ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ;
( എഫ് )
എൻ.എച്ച്. 966 കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ പൈപ്പ് ഇടുന്നതിന് അനുമതി ലഭിക്കാത്തതും അനുമതി ലഭിച്ചവയിൽ തന്നെ ദേശീയപാത അധികൃതർ ആവശ്യപ്പെട്ട റസ്റ്റോറേഷൻ ചാർജ്, ബാങ്ക് ഗ്യാരണ്ടി എന്നിവ നൽകാൻ കഴിയാത്തതുമായ കാരണം കൊണ്ട് പ്രവൃത്തി തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്;
( ജി )
ഈ പ്രവൃത്തിയുടെ ഒന്നാം ഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകളുടെ റോഡുകൾ വെട്ടിപ്പൊളിച്ചത് നന്നാക്കുന്നതിന് ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
ജലജീവന്‍ മിഷന്
1071.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല ജീവന് മിഷന് പദ്ധതിയുടെ ഭാഗമായി അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ഏതൊക്കെ ഗ്രാമപഞ്ചായത്തുകളാണ് ടാങ്ക് നിര്‍മ്മാണത്തിനും മറ്റുമായി സ്ഥലം ഏറ്റെടുത്ത് വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയിട്ടുള്ളതെന്ന് അറിയിക്കാമോ;
സ്ഥലം നല്‍കിയിട്ടും ചില പഞ്ചായത്തുകളില്‍ നിര്‍മ്മാണ പ്രവൃത്തി ഇതേവരെ ആരംഭിക്കാത്തതിനുള്ള കാരണം വിശദമാക്കാമോ;
( ഡി )
പഞ്ചായത്തുകള്‍ പല പ്രോജക്ടുകളും മാറ്റി വച്ച് പ്രസ്തുത പദ്ധതിക്കായി സ്ഥലം വാങ്ങി നല്‍കിയിട്ടും നിര്‍മ്മാണ നടപടികള്‍ ആരംഭിക്കാഞ്ഞതുമൂലം പഞ്ചായത്ത് ഭരണസമിതികളെ പ്രതിസന്ധിയിലാഴ്ത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രശ്നപരിഹാരത്തിന് എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
മലപ്പുറം മണ്ഡലത്തിലെ കുടിവെള്ള പദ്ധതികൾ
1072.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിലെ മേൽമുറി കുടിവെള്ള പദ്ധതി, ഇരുമ്പുഴി കരുമാഞ്ചേരി പറമ്പ് കുടിവെള്ള പദ്ധതി എന്നിവയുടെ നിർമ്മാണ പുരോഗതികൾ വെളിപ്പെടുത്തുമോ ;
( ബി )
അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെട്ട മേൽമുറി പദ്ധതിയുടെ ടെൻഡർ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ ;
( സി )
വർക്ക് ഓർഡർ നൽകിയ കരുമാഞ്ചേരി കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
രൂക്ഷമായ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി പ്രസ്തുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ നടപടി സ്വീകരിക്കുമോ?
ശ്രീ. അനൂപ് ജേക്കബ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ നിലവിലെ പ്രവർത്തന പുരോഗതി വിശദമാക്കാമോ;
( ബി )
നടപ്പുസാമ്പത്തിക വർഷം എത്ര കണക്ഷനുകളാണ് നൽകിയതെന്ന് വിശദമാക്കാമോ;
( സി )
കരാറുകാര്‍ക്ക് നൽകാനുള്ള കുടിശിക തുക എത്ര ശതമാനം വിതരണം ചെയ്തതെന്ന് അറിയിക്കാമോ;
( ഡി )
ജലജീവന്‍ മിഷൻ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്നും പുതിയ നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഇ )
കേന്ദ്രത്തിൽ നിന്നും ഇനി എത്ര തുകയാണ് വിഹിതമായി ലഭിക്കാനുള്ളത്; ആയതിന്റെ മാച്ചിംഗ് ഗ്രാൻഡ് സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ വകയിരുത്തിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ ഹെഡ് ഓഫ് അക്കൗണ്ട് ഏതാണെന്ന് അറിയിക്കാമോ;
( എഫ് )
നടപ്പുസാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പായി ജലജീവന്‍ മിഷൻ പദ്ധതി പൂർത്തീകരിക്കാൻ കഴിയുമോ; ഇല്ലെങ്കിൽ ആയതിന്റെ കാരണങ്ങൾ വിശദമാക്കാമോ?
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍ക്കര നഗരസഭ പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്നതിനുവേണ്ടി ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച പുതിയ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ മണ്ഡലത്തിലെ കാഞ്ഞൂർ പഞ്ചായത്തിൽ ജലജീവൻ പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ളസംഭരണി നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് വാഹന ഗതാഗത സൗകര്യമുള്ള പൊതുവഴിയുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കുടിവെള്ളസംഭരണി നിർമ്മാണം സംബന്ധിച്ച നടപടിക്രമങ്ങൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
ജലജീവൻ പദ്ധതിയിലുൾപ്പെടുത്തിയ കുടിവെള്ളസംഭരണി നിർമ്മാണ സ്ഥലത്തേക്ക് റോഡ് നിർമ്മിക്കാനുള്ള എന്തെങ്കിലും പ്രൊപ്പോസൽ പരിഗണനയിലുണ്ടോയെന്നും ഉണ്ടെങ്കിൽ ആയത് ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കാമോ;
( ഡി )
ഈ വിഷയത്തില്‍ ജലവിഭവ വകുപ്പിന്റെ പരിഗണനയിലുള്ള 230219/2024/സിആർയു/കെ.ഡബ്ല്യൂ.എ. എന്ന ഫയലിലെ നിലവിലെ നടപടികൾ വ്യക്തമാക്കാമോ; ഇതിലെന്തെങ്കിലും കത്തിടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?
ജല്‍ ജീവന് പദ്ധതി പ്രവൃത്തികള്‍
1077.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിൽ പ്രധാൻ മന്ത്രി ഗ്രാമ സഡക് യോജന റോഡുകളില്‍ ജല്‍ ജീവന് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാൻ പറ്റാത്തത് കൊണ്ട് റോഡ് ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ. ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന റോഡുകളിലെ റീസ്റ്റോറേഷന് പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
തൃക്കാക്കരയിലെ കുടിവെള്ളക്ഷാമം
1078.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര മണ്ഡലത്തിലെ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള എറണാകുളം ജില്ലയിലെ വിവിധ മേഖലകളിൽ ഉണ്ടാകുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിന് വേണ്ടി അമ്മനത്ത് പള്ളത്ത് സ്ഥാപിക്കുന്ന ക്രോസ് റെഗുലേറ്റർ നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
തൃക്കാക്കര മുനിസിപ്പാലിറ്റി, കൊച്ചിൻ കോർപ്പറേഷൻ ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി 190 എം.എൽ.ഡി. (മില്ല്യൺസ് ഓഫ് ലിറ്റര്‍ പെര് ഡേ) ജലശുദ്ധീകരണശാല സ്ഥാപിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്തെന്ന് വിശദമാക്കാമോ?
ശ്രീ ഇ ചന്ദ്രശേഖരന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ജലവിഭവകുപ്പിന് കീഴിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ നടപ്പിലാക്കിയതും നടപ്പിലാക്കി കൊണ്ടിരിക്കുന്നതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികളുടെ വിശദവിവരങ്ങൾ പഞ്ചായത്ത് തിരിച്ചു ലഭ്യമാക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും പ്രവർത്തന പുരോഗതി വിശദമാക്കാമോ?
കണ്ണൂര്‍ ജില്ലയിലെ കണ്ണവം മേഖലയിലെ ഉരുള്‍പൊട്ടൽ
1080.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കണ്ണവം മേഖലയില്‍ ഉരുള്‍പൊട്ടിയ സാഹചര്യത്തിൽ മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ പുഴകളുടെ വശങ്ങള് അപകടകരമാംവിധം മണ്ണിടിഞ്ഞു പോയതിനാല്‍ വശം കെട്ടാനുള്ള നടപടി ഉള്‍പ്പെടെ വകുപ്പ് എടുത്ത നടപടികള്‍ വിശദമാക്കാമോ;
( ബി )
പുഴകളുടെ ഒഴുക്കിനെ ബാധിക്കുന്ന രീതിയില്‍ മണ്‍കൂനകളും വന്മരങ്ങളും ഉള്‍പ്പെടെ പുഴയില്‍ നില്‍ക്കുന്നത് നീക്കം ചെയ്യുന്നതിനും വീടുകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏതെല്ലാം വിഭാഗത്തിൽപ്പെട്ടവർക്കാണ് ജല അതോറിറ്റി സൗജന്യമായി ജലവിതരണം നടത്തുന്നത്;
( ബി )
ഇപ്രകാരം ജലവിതരണം നടത്തുന്നതിന്റെ സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുത്തിട്ടുണ്ടോ;
( സി )
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജല അതോറിറ്റിക്ക് ഈ ബാധ്യത ഏറ്റെടുക്കാൻ കഴിയാത്തതിനാൽ സൗജന്യ ജലവിതരണം തുടർന്ന് നടത്താൻ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ടോ;
( ഡി )
ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളുടെ വാട്ടർ കണക്ഷൻ വിഛേദിക്കപ്പെടാതിരിക്കാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്‍കുന്നം വാട്ടർ അതോറിറ്റി സബ്ഡിവിഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;
( ബി )
ഇതിനായി തയാറാക്കിയിരിക്കുന്ന എസ്റ്റിമേറ്റ് തുക എത്രയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത തുക അനുവദിച്ച് നിർമ്മാണപ്രവൃത്തികള്‍ ടെണ്ടർ ചെയ്യാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താമോ; വിശദമാക്കുമോ?
കുടിവെള്ള വിതരണം തടസ്സപ്പെടാതിരിക്കാൻ നടപടി
1085.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എം. വിൻസെന്റ്
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നഗരപ്രദേശങ്ങളിൽ ഉൾപ്പെടെ പൈപ്പ് പൊട്ടലും അറ്റകുറ്റപ്പണികളും മൂലം കുടിവെള്ള വിതരണം തുടർച്ചയായി മുടങ്ങുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണികൾ പരിഹരിക്കുന്നതിലുണ്ടായ വീഴ്ച മൂലം തിരുവനന്തപുരം നഗരത്തിൽ മൂന്ന് ദിവസത്തിൽ കൂടുതൽ കുടിവെള്ളം മുടങ്ങുകയും ജനജീവിതം ദുരിതത്തിലാകുകയും ചെയ്ത സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അറിയിക്കുമോ;
( സി )
നഗരത്തിലെ പ്രധാന റോഡുകളിലൂടെ കടന്നുപോകുന്ന പഴക്കമുള്ള പൈപ്പ് ലൈനുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജല അതോറിറ്റിയുടെ നഷ്ടം നികത്തുന്നതിനായി കുടിവെള്ളേതര പദ്ധതികൾ ആവിഷ്കരിക്കാൻ ആലോചിക്കുന്നുണ്ടോ;
( ബി )
ജല അതോറിറ്റിയുടെ ഉപയോഗശൂന്യമായ ഭൂമിയിൽ വ്യാപാര വാണിജ്യകേന്ദ്രങ്ങൾ തുടങ്ങാനും വിനോദസഞ്ചാര മേഖലകളിൽ അടക്കമുള്ള ഗസ്റ്റ് ഹൗസുകൾ നവീകരിച്ച് പൊതുജനങ്ങൾക്ക് നൽകുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഈ പദ്ധതികളിലൂടെ പ്രതീക്ഷിക്കുന്ന വരുമാന വർദ്ധനവ് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
വാട്ടർ അതോറിറ്റിലെ ജീവനക്കാര്യം
1088.
ശ്രീ. അനൂപ് ജേക്കബ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടർ അതോറിറ്റിയിലെ ഓരോ തസ്തികയിലും നിലവിൽ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം സ്ഥിരം ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, കരാർ ജീവനക്കാർ എന്നിങ്ങനെ തരംതിരിച്ച് ലഭ്യമാക്കാമോ;
( ബി )
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിലവിൽ ഏതെല്ലാം തസ്തികകളിൽ നിയമനം നടത്താതെ മാറ്റിവെച്ചിട്ടുണ്ട്; വിശദമാക്കാമോ?
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ജല അതോറിറ്റി ബി.പി.എൽ. കുടുംബങ്ങൾക്ക് സൗജന്യമായി ജലവിതരണം നടത്തുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ഈ പദ്ധതിക്ക് സർക്കാർ സഹായം നൽകുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കിൽ ഈ ഇനത്തിൽ എത്ര തുക ജല അതോറിറ്റിയ്ക് നൽകാനുണ്ടെന്ന് അറിയിക്കുമോ; ഈ തുക എപ്പോൾ നൽകാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
ശ്രീ. കെ. ജെ. മാക്സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, വൻകിട സ്വകാര്യസ്ഥാപനങ്ങൾ, ഗാർഹിക ഉപയോക്താക്കൾ തുടങ്ങിയവ ജല അതോറിറ്റിക്ക് നൽകുവാനുള്ള കുടിശ്ശികയുടെ വിശദാംശം തരംതിരിച്ച് ലഭ്യമാക്കുമോ;
( ബി )
ഇത്തരത്തിൽ വന്നിട്ടുള്ള കുടിശ്ശിക പിരിച്ചെടുക്കുവാൻ ജല അതോറിറ്റി എന്തൊക്കെ നൂതനമായ മാര്‍ഗങ്ങൾ സ്വീകരിച്ചു വരുന്നുവെന്ന് വിശദമാക്കുമോ;
( സി )
കേരള വാട്ടർ അതോറിറ്റി നിലവിൽ എത്ര കോടി രൂപയുടെ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ?
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശരി മണ്ഡലത്തിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന ജപ്പാന് കുടിവെള്ള പദ്ധതിയുടെ മെയിന്‍ പൈപ്പ് ലൈനിന് യാതൊരു കേടുപാടുകളും സംഭവിക്കാതെ വേട്ടുണ്ടമല വരപ്പുറത്ത് കണ്ടി റോഡ് ടാറിംഗ് ചെയ്യുന്നതിന് വാട്ടര്‍ അതോറിറ്റി ഇതുവരെ അനുമതി ലഭ്യമാക്കിയിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡ് വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ളതായതിനാല്‍ എം.എല്‍.എ. ഫണ്ട് അനുവദിച്ചിട്ടും റോഡ് നവീകരിക്കാന്‍ കഴിയാത്തത് കാരണം പ്രദേശവാസികൾക്ക് ഉണ്ടാകുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വേട്ടുണ്ടമല വരപ്പുറത്ത് കണ്ടി റോഡ് നവീകരിക്കുന്നതിന് അനുമതിയ്ക്കായി സമര്‍പ്പിച്ച അപേക്ഷയില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ?
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം, പുറമേരി ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കക്കംവളളിയിലെ അക്വാഡക്റ്റ് കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച് അപകട ഭീഷണി ഉയര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വളരെക്കാലമായി ജലവിതരണം നടത്താന്‍ സാധിക്കാത്തതും ജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും ജീവന് ഭീഷണി ഉയര്‍ത്തുന്നതുമായ പ്രസ്തുത അക്വാഡക്റ്റ് പൊളിച്ചു മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
ജല അതോറിറ്റി ഏറ്റെടുത്ത റോഡുകളുടെ സ്ഥിതി
1093.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജല ജീവൻ മിഷൻ പ്രകാരമുള്ള പ്രവൃത്തികൾ നടത്തുന്നതിനായി പൊതുമരാമത്ത് വിഭാഗം ജല അതോറിറ്റിക്കു കൈമാറുന്ന റോഡുകൾ തിരികെ നൽകുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ, വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ പൂർത്തിയാകാതെ ജല അതോറിറ്റിയുടെ കൈവശം റോഡ് നിലനിൽക്കുമ്പോൾ റോഡ് ഗതാഗതയോഗ്യമായ നിലയിൽ തന്നെ നിലനിർത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്നും ഇതിനായി ഫണ്ട് വകയിരുത്തുന്നുണ്ടോയെന്നും അറിയിക്കുമോ; പ്രവൃത്തി ഏറ്റെടുത്ത കരാറുകാകാരുമായി റോഡ് ഗതാഗതയോഗ്യമായ നിലയിൽ തന്നെ നിലനിർത്തണമെന്നുള്ള എഗ്രിമെന്റ് ചെയ്യാറുണ്ടോ;
( സി )
പൊതുമരാമത്തിന്റെ റണ്ണിംഗ് മെയിന്റനൻസ് കരാറിൽ ഉൾപ്പെടുന്ന റോഡുകൾ പോലും ജല ജീവൻ പ്രവൃത്തികൾക്കായി ഏറ്റെടുത്ത് ജല അതോറിറ്റി വർക്കുകൾ അനന്തമായി നീണ്ടു പോകുന്നതു മൂലം റോഡ് സഞ്ചാരയോഗ്യമല്ലാതാകുന്നതും അപകടങ്ങൾ ഉണ്ടാകുന്നതുമായ അവസ്ഥ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
എറണാകുളത്തെ വ്യവസായിക ജലവിതരണ പദ്ധതി
1094.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിൻഫ്രയുടെ എറണാകുളത്തെ 45 എം.എൽ.ഡി. വ്യവസായിക ജലവിതരണ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് പെരിയാറിലെ ജലലഭ്യത സംബന്ധിച്ച് വകുപ്പ് നടത്തിയ പഠന റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിൽ മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ ജലവിഭവ വകുപ്പിന്റെ തട്ടാമുകള്‍ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന ഇരിങ്ങാംചിറയുടെ നവീകരണത്തിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഫയലിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നവീകരണ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക എത്രയെന്ന് അറിയിക്കാമോ;
( സി )
സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കി ചിറ നവീകരണത്തിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ മണ്ഡലത്തിലെ പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ചെറായി ജംഗ്ഷൻ മുതൽ മുനമ്പം വരെ അനഭവപ്പെടുന്ന രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിനായി ഫീഡർ ലൈൻ സ്ഥാപിക്കുന്നതിനായുള്ള പ്രൊപ്പോസലിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച സാധ്യതാ പഠനം പൂർത്തിയായോ; എങ്കിൽ തുടർനടപടി എന്തെന്ന് വ്യക്തമാക്കാമോ?
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാന മന്ത്രി ഗ്രാമ സഡക് യോജന 2013-14 പ്രകാരം പ്രവൃത്തി പൂര്‍ത്തികരിച്ച മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പറമ്പന്തളി വെസ്റ്റ് പഞ്ചായത്ത് റോഡ് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി തകര്‍ന്ന നിലയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡ് പുനരുദ്ധാരണത്തിനായി കേരള വാട്ടർ അതോറിറ്റി അടയ്ക്കേണ്ട തുക മുഴുവനായും അടച്ചിട്ടില്ലാത്തതിനാല്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടന്നിട്ടില്ലായെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
ആറ്റപ്പിള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജ്
1098.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിൽ ഉൾപ്പെട്ട തെക്കേക്കര ഗ്രാമപഞ്ചായത്തിലെ തെക്കേക്കര ശുദ്ധജലവിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കുറച്ചുക്കാട് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് കല്ലുമല റയില്‍വേ ലൈന്‍ ക്രോസിംഗിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
മാവേലിക്കര തഴക്കര ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ്-7 ല്‍ കല്ലുവളയം പള്ളിക്കു സമീപം അച്ചന്‍കോവിലാര്‍ ആറ്റുതീരം സംരക്ഷണഭിത്തി കെട്ടുവാന്‍ ബജറ്റില്‍ അനുവദിച്ച മൂന്ന് കോടിയുടെ പദ്ധതി നടപ്പിലാക്കുവാന്‍ മേജര്‍ ഇറിഗേഷന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; പ്രസ്തുത പ്രവൃത്തി വേഗത്തില്‍ ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റൂർ പള്ളിമലയിൽ കുടിവെള്ള ടാങ്ക് നിർമ്മിക്കുന്ന നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; ഇതിന്റെ നിർമ്മാണം എപ്പോൾ ആരംഭിക്കുവാൻ സാധിക്കുമെന്ന് അറിയിക്കാമോ?