Facilities to Members
Sitting Members Statistical Analysis Facilities to Members Members Search Handbook for Members

Malayalam | English

നിയമസഭാ സാമാജികര്‍ക്ക് അനുവദനീയമായിട്ടുള്ള സൗകര്യങ്ങള്‍

Downlod foms for Medical Reimbursement & Pension

Property Statement of Public servants (ABC Form)

1.  താമസസൗകര്യം 

നിയമസഭാംഗങ്ങള്‍ക്ക് നിയമസഭാ ഹോസ്റ്റലില്‍ ചട്ടപ്രകാരമുള്ള വാടക നല്‍കി താമസിക്കാവുന്നതാണ്.  
നിലവിലുള്ള പ്രതിമാസ വാടകനിരക്ക് താഴെപ്പറയും പ്രകാരമാണ്:

പെരിയാര്‍ ഫ്ളാറ്റ് 100 രൂപ
ചന്ദ്രഗിരി/നെയ്യാര്‍ ഫ്ളാറ്റ്  200 രൂപ
പമ്പ സ്യൂട്ട് 100 രൂപ
നിള / പമ്പ  
സിംഗിള്‍ റൂം 25 രൂപ
ഡബിള്‍ റൂം 40 രൂപ

                  

ടൂറിസം ഡിപ്പാര്‍ട്ടുമെന്‍റിന്റെ കീഴിലുള്ള ഗസ്റ്റ് ഹൗസുകളിലും ടൂറിസ്റ്റ് ബംഗ്ലാവുകളിലും പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റസ്റ്റ് ഹൗസുകളിലും ഇന്‍സ്പെക്ഷന്‍ ബംഗ്ലാവുകളിലും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ നിരക്കില്‍ അംഗങ്ങള്‍ക്ക് താമസ സൗകര്യം ലഭിക്കുന്നതാണ്.

  

 

    

The Kerala Payment of Pension to Members of Legislature Act, 1976 (Act 46 of 1976)

The Payment of Salaries and Allowances Act, 1951 (Act XIV of 1951)

The Payment of Salaries and Allowances (Amendment) Bill 2018

The Payment of Salaries and Allowances (Amendment) Bill, 2017

House Building Advance Amendment Rules 2014

House Building Advance Amendment Rules 2013

House Building Advance Rules 2013

Advance for the Purchase of Vehicle Rules 2012

Advance for the Purchase of Vehicle Amendment Rules 2012

Reimbursement of Amount Incurred for the Purchase of Books Rules 2013

 

2.  തിരിച്ചറിയല്‍ കാര്‍ഡ്

എല്ലാ നിയമസഭാ സാമാജികര്‍ക്കും ഫോട്ടോ പതിച്ച് ലാമിനേറ്റ് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുന്നതാണ്. തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെടുന്നപക്ഷം താമസംവിനാ പ്രസ്തുത വിവരം നിയമസഭാ സെക്രട്ടറിയുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ്. ഒരംഗം രാജിവയ്ക്കുകയോ നിയമസഭാംഗമല്ലാതായി തീരുകയോ ചെയ്താല്‍ കാര്‍ഡ് നിയമസഭാ സെക്രട്ടേറിയറ്റില്‍ തിരിച്ചേല്‍പ്പിക്കേണ്ടതാണ്.

 

3.  ശമ്പളവും ബത്തകളും

1951ലെ ശമ്പളവും ബത്തകളും നല്‍കല്‍ നിയമത്തിലും അതിന്റെ ചട്ടങ്ങളിലും നിയമസഭാംഗങ്ങളുടെ ശമ്പളവും ബത്തകളും മറ്റ് സൗകര്യങ്ങളും സംബന്ധിച്ച വിശദാംശം അടങ്ങിയിട്ടുണ്ട്.ഇപ്പോള്‍ നിയമസഭാംഗങ്ങള്‍ക്ക്  താഴെപ്പറയുന്ന നിരക്കില്‍ ശമ്പളവും ബത്തകളും വാങ്ങാവുന്നതാണ്:

           (1)     പ്രതിമാസ സ്ഥിരബത്ത                                                                                                 ..     2,000 രൂപ

           (2)    നിയോജകമണ്ഡലത്തിലെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്ന ചെലവിനായി  ..  25,000 രൂപ

           (3)    ടെലിഫോണ്‍ബത്ത പ്രതിമാസം                                                                                   ..    11,000 രൂപ

           (4)    ഇന്‍ഫര്‍മേഷന്‍ അലവന്‍സ്                                                                                           ..    4,000 രൂപ

           (5)    സംപ്ച്വറി അലവന്‍സ്                                                                                                    ..    8,000 രൂപ

 

4.  യാത്രാബത്തയും ദിനബത്തയും

(1)  സംസ്ഥാനത്തിനകത്തെ യാത്ര

  • റോഡ് മാര്‍ഗ്ഗമുള്ള യാത്രയ്ക്ക്; കിലോമീറ്ററിന് 10 രൂപ നിരക്കില്‍ യാത്രാബത്ത
  • സംസ്ഥാനത്തിനുള്ളിലെ യാത്രകള്‍ക്ക് ഓരോ അംഗത്തിനും പ്രതിമാസം ഏറ്റവും കുറഞ്ഞത് 20,000  രൂപയ്ക്ക് അര്‍ഹതയുണ്ട്
  • നിയമസഭാ സമ്മേളനദിനങ്ങളിലും നിയമസഭാ സമിതികളുടെ യോഗങ്ങളിലും പങ്കെടുക്കുന്നതിന് .. പ്രതിദിനം 1,000 രൂപ നിരക്കില്‍ ലഭിക്കുന്ന ദിനബത്ത

 

(2) സംസ്ഥാനത്തിന് പുറത്തുളള യാത്ര

  • തീവണ്ടിമാര്‍ഗ്ഗമുള്ള യാത്രയ്ക്ക്; ഒന്നാം ക്ലാസ്സ്/രണ്ടാം ക്ലാസ്സ് എ.സി. റെയില്‍വേ ടിക്കറ്റ് നിരക്കും കിലോമീറ്ററിന് 25 പൈസ നിരക്കില്‍ യാത്രാ ചെലവും
  • റോഡുമാര്‍ഗ്ഗമുള്ള യാത്രയ്ക്ക്; കിലോമീറ്ററിന് 6 രൂപ നിരക്കില്‍ യാത്രാബത്ത
  • ദിനബത്ത 1,200 രൂപ

 

5.  യാത്രാസൗകര്യങ്ങള്‍

  • നിയമസഭാംഗങ്ങള്‍ക്ക് കൈമാറ്റം ചെയ്യാന്‍ പറ്റാത്ത തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് കേരള സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകളില്‍ സൗജന്യമായി യാത്ര ചെയ്യാവുന്നതാണ്.
  • ഓരോ നിയമസഭാ സാമാജികനും ഒരു വര്‍ഷത്തേക്ക് 4,00,000 രൂപ മൂല്യമുള്ള റെയില്‍വേ കൂപ്പണ്‍ നല്‍കുന്നതാണ്. റെയില്‍വേ കൂപ്പണ്‍ ഉപയോഗിച്ച് അംഗത്തിനും അംഗത്തിന്റെ ഭാര്യ /ഭര്‍ത്താവിനും ഒരു സഹായിക്കും ഇന്ത്യയൊട്ടാകെ റെയില്‍വേകളില്‍ ഏതു ക്ലാസ്സിലും യാത്ര ചെയ്യാവുന്നതാണ്. ഓരോ അംഗത്തിനും താല്‍പ്പര്യമുള്ളപക്ഷം ഇതേ തുകയ്ക്കുള്ള ഫ്യൂവല്‍ കൂപ്പണ്‍ സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിനായി വാങ്ങാവുന്നതാണ്.
  • സമ്മേളനകാലത്ത് അംഗങ്ങളെ നിയമസഭാ ഹോസ്റ്റലില്‍ നിന്ന് നിയമസഭാ മന്ദിരത്തിലേക്കും തിരികെ നിയമസഭാ ഹോസ്റ്റലിലേക്കും എത്തിക്കുന്നതിനുള്ള വാഹനസൗകര്യം ലഭ്യമാകുന്നതാണ്.

 

6.  ടെലിഫോണ്‍ സൗകര്യം

നിയമസഭാ ഹോസ്റ്റലിലെ അംഗങ്ങള്‍ക്കുള്ള മുറികളിലും ഫ്ളാറ്റുകളിലും ടെലിഫോണ്‍ സജ്ജീകരിച്ചിട്ടുണ്ട്.  പ്രതിമാസം 3,000 രൂപവരെയുള്ള കോളുകള്‍ സൗജന്യമാണ്. ഓരോ നിയമസഭാംഗത്തിനും കാലാവധി തീരുന്നതുവരെയും പിന്നീട് 15 ദിവസത്തേക്കും അവര്‍ സാധാരണ താമസിക്കുന്ന വസതിയില്‍ ഒരു ടെലിഫോണ്‍ സ്ഥാപിച്ചു കിട്ടുന്നതാണ്.  ടെലിഫോണ്‍ സ്ഥാപിക്കുന്നതിനുള്ള ചെലവും വാടകച്ചെലവും ആരംഭത്തില്‍ അംഗം വഹിക്കേണ്ടതും അപ്രകാരം നല്‍കിയ തുക ബി.എസ്.എന്‍.എല്‍.-ന്റെ രസീത് ഹാജരാക്കുന്ന മുറയ്ക്ക് നിയമസഭാ സെക്രട്ടേറിയറ്റ് തിരികെ നല്‍കുന്നതുമാണ്.

 

7.  ഫാക്സ് സൗകര്യം

നിയമസഭാ സാമാജികരുടെ ഉപയോഗത്തിനായി നിയമസഭാ ഹോസ്റ്റലിലെ അസിസ്റ്റന്റ് മാനേജരുടെ കാബിനില്‍ 0471-2512606 എന്ന നമ്പരോടു കൂടിയ ഒരു ഫാക്സ് മെഷീന്‍ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിനകത്ത് ഫാക്സ് അയയ്ക്കുന്നതിന് ഒരു പേജിന് മൂന്ന് രൂപയും കേരളത്തിന് പുറത്ത് ഫാക്സ് അയയ്ക്കുന്നതിന് ഒരു പേജിന് അഞ്ച് രൂപയും ഈടാക്കുന്നതാണ്.

 

8.  കമ്പ്യൂട്ടര്‍ സൗകര്യം

നിയമസഭാ ഹോസ്റ്റലിലെ ബഹു. സാമാജികരുടെ മുറികളില്‍ കമ്പ്യൂട്ടര്‍ സംബന്ധമായ താഴെപ്പറയുന്ന സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്:

  • കമ്പ്യൂട്ടര്‍, സ്കാനറോടു കൂടിയ പ്രിന്‍റര്‍, യുപിഎസ്.
  • നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്നും അനുവദിച്ചിട്ടുള്ള കമ്പ്യൂട്ടറില്‍ ഫുള്‍ ഇന്‍റര്‍നെറ്റ് സൗകര്യം.
  • ബഹു. സാമാജികരുടെ ഒരു മൊബൈല്‍ ഫോണില്‍ നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്നും അനുവദിച്ചിട്ടുള്ള സൗജന്യ വൈഫൈ സൗകര്യം.
  • ഔദ്യോഗിക കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലേക്കായി ബഹു. സാമാജികര്‍ക്ക് ഔദ്യോഗിക ഇ-മെയില്‍ വിലാസം ([email protected]) അനുവദിച്ചിട്ടുണ്ട്.
  • ഡോക്യുമെന്റ്സ് തയ്യാറാക്കുന്നതിന് മൈക്രോസോഫ്റ്റ് വേഡ് 2010 സോഫ്റ്റ് വെയര്‍ നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്നും അനുവദിച്ചിട്ടുള്ള കമ്പ്യൂട്ടറുകളിലെല്ലാം ലഭ്യമാക്കിയിട്ടുണ്ട്.

 

9.  അസിസ്റ്റന്‍റിന്റെ സേവനം

നിയമസഭാംഗം എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി ഓരോ അംഗത്തിനും ഗവണ്‍മെന്റ് സര്‍വ്വീസിലുള്ള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറിയുടെ റാങ്കിന് താഴെയുള്ള ഒരു ഉദ്യോഗസ്ഥനെ അസിസ്റ്റന്‍റായി നിയമിക്കാവുന്നതാണ്. സര്‍ക്കാരിന്റെയോ  സര്‍ക്കാരിന്റെ കീഴിലുള്ള ലോക്കല്‍ അതോറിറ്റി, കോര്‍പ്പറേഷന്‍ എന്നിവയിലേയോ ഉദ്യോഗസ്ഥരെ അംഗത്തിന്റെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ ഓരോ അംഗത്തിനും അഡീഷണല്‍ സ്റ്റാഫായി രണ്ടുപേരെ നിയമിക്കാവുന്നതാണ്. പ്രസ്തുത ജീവനക്കാര്‍ക്ക് പ്രതിമാസം 20,000 രൂപ വീതം നിയമസഭാ സെക്രട്ടേറിയറ്റ് നേരിട്ട് നല്‍കുന്നതാണ്.

 

10.  ലെറ്റര്‍ഹെഡ്

നിയമസഭാ സാമാജികര്‍ക്ക് വര്‍ഷം തോറും മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ചെറുതും വലുതുമായ ലെറ്റര്‍ഹെഡുകള്‍ അച്ചടിച്ച് ലഭ്യമാക്കുന്നതാണ്.

 

11.  അംഗങ്ങള്‍ക്കുള്ള കത്തുകളുടെ വിതരണം

നിയമസഭാംഗങ്ങള്‍ക്ക് വരുന്ന കത്തുകളും മറ്റ് പോസ്റ്റല്‍ ഉരുപ്പടികളും നിയമസഭാ ഹോസ്റ്റലിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിട്ടുള്ള പ്രത്യേക അറകളില്‍ സൂക്ഷിക്കുന്നതാണ്.

 

12.  ചികിത്സാ സൗകര്യങ്ങള്‍

നിയമസഭാ ഹോസ്റ്റലില്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായിട്ടുള്ള ഒരു അലോപ്പതി ഹെല്‍ത്ത് ക്ലിനിക്കിനു പുറമെ ആയൂര്‍വേദം, ഹോമിയോ, ഡെന്‍റല്‍ എന്നീ വിഭാഗങ്ങളുടെ ക്ലിനിക്കുകളും നിലവിലുണ്ട്.  നിയമസഭാ സമ്മേളനം നടക്കുന്ന അവസരങ്ങളില്‍ വൈകുന്നേരം 4 മണി മുതല്‍ 5 മണിവരെ നിയമസഭാ ഹോസ്റ്റലില്‍ അംഗീകൃത മെഡിക്കല്‍ അറ്റന്‍ഡന്‍റിന്റെ സേവനം അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ലഭ്യമാകുന്നതാണ്. സഭ സമ്മേളിക്കുന്ന ദിവസങ്ങളില്‍ നിയമസഭാ മന്ദിരത്തിലെ 530-ാം നമ്പര്‍ മുറിയിലും അംഗങ്ങള്‍ക്ക് വൈദ്യസഹായം ലഭ്യമാണ് (ഫോണ്‍ നമ്പര്‍: 2043). കൂടാതെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 7.30 മുതല്‍ വൈകുന്നേരം 4.30 വരെ ലബോറട്ടറി പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ സ്വീകരിക്കുന്നതും പരിശോധനയ്ക്കു ശേഷം അവയുടെ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതുമാണ്. പ്രസ്തുത ടെസ്റ്റിനുള്ള ചെലവ് അതത് അംഗം വഹിക്കേണ്ടതാണ്. 

1994-ലെ കേരള നിയമസഭാംഗങ്ങള്‍ (ചികിത്സാ സൗകര്യങ്ങള്‍) ചട്ടപ്രകാരം നിയമസഭാംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സംസ്ഥാനത്തെ ഗവണ്‍മെന്റ് ആശുപത്രികളില്‍ സൗജന്യമായും സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ഗവണ്‍മെന്റ് ചെലവിലും ചികിത്സയ്ക്ക് അര്‍ഹതയുണ്ട്.  പുറമേ നിന്നും വാങ്ങുന്ന മരുന്നുകളുടെ വില തിരികെ നല്‍കുന്നതാണ്.

ചില നിബന്ധനകള്‍ക്ക് വിധേയമായി അംഗങ്ങള്‍ക്ക് സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ ചികിത്സയ്ക്കും വിദേശ ചികിത്സയ്ക്കും അര്‍ഹതയുണ്ട്.

 

13.  ഹെല്‍ത്ത് ക്ലബ്ബ്

നിയമസഭാ ഹോസ്റ്റലിലെ ന്യൂ ഫ്ളാറ്റ്- ഒന്നിന്റെ താഴത്തെ നിലയില്‍ സ്ഥാപിച്ചിട്ടുള്ള ഹെല്‍ത്ത് ക്ലബ്ബിന്റെ സേവനം അംഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

 

14.  ഇന്‍ഷ്വറന്‍സ് പദ്ധതി

ഒരു നിയമസഭാംഗത്തിന് തന്റെ അംഗത്വ കാലാവധിയില്‍ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ക്ക് പരമാവധി അഞ്ച് ലക്ഷം രൂപ വരെ ലഭിക്കുന്ന ആക്സിഡന്റ് ഇന്‍ഷ്വറന്‍സ്  പദ്ധതിയില്‍ അംഗമാകാവുന്നതാണ്. ഇതിനുള്ള എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കുന്നതാണ്.

 

15.  ഭവന വായ്പ

ചുവടെ ചേര്‍ക്കുന്ന സ്വന്തം ആവശ്യങ്ങളിലേക്കായി നിയമസഭാംഗങ്ങള്‍ക്ക് പരമാവധി   20,00,000 (പത്ത് ലക്ഷം രൂപ) വരെ ഭവന വായ്പയായി നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്നും അനുവദിക്കും. വായ്പ അനുവദിക്കുന്ന മാസത്തിന്റെ തൊട്ടടുത്ത മാസം മുതല്‍ 150 മാസ തവണകളായി മുതലും പിന്നീടുള്ള 30 മാസ തവണകളായി ഒരു വര്‍ഷം 4% സാധാരണ നിരക്കില്‍ പലിശയുമായി, ടി വായ്പാ തിരിച്ചടവ് നിജപ്പെടുത്തിയിരിക്കുന്നു.

  •  ഗൃഹനിര്‍മ്മാണം.
  •  സ്ഥലം വാങ്ങിയുള്ള ഗൃഹനിര്‍മ്മാണം അല്ലെങ്കില്‍ ഫ്ളാറ്റ്/അപ്പാര്‍ട്ട്മെന്റ് വാങ്ങല്‍.
  •  ഗൃഹത്തോടുകൂടിയുള്ള സ്ഥലം വാങ്ങല്‍.
  •  നിലവിലുള്ള ഗൃഹത്തിന്റെ അറ്റകുറ്റപ്പണികള്‍.
  •  നിലവിലുള്ള ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കല്‍ അല്ലെങ്കില്‍ ഗൃഹം വിസ്തൃതമാക്കല്‍.

 

16.  വാഹന വായ്പ

സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവര്‍ക്കും മന്ത്രിമാര്‍ ഒഴികെയുള്ള എല്ലാ അംഗങ്ങള്‍ക്കും പത്ത്  ലക്ഷം രൂപ വരെ പലിശരഹിത വാഹന വായ്പ അനുവദിക്കുന്നു.

 

17.  പുസ്തകങ്ങള്‍ വാങ്ങിയ തുക മടക്കി നല്‍കല്‍

എല്ലാ അംഗങ്ങള്‍ക്കും ഒരു സാമ്പത്തിക വര്‍ഷത്തില്‍ പുസ്തകങ്ങള്‍ വാങ്ങിയ വകയില്‍ ചെലവായ തുകയില്‍ പരമാവധി പതിനയ്യായിരം രൂപ നിബന്ധനകള്‍ക്ക് വിധേയമായി മടക്കിനല്‍കുന്നു.

 

18.  റെയില്‍വേ കൗണ്ടര്‍

നിയമസഭാംഗങ്ങളുടെ സൗകര്യാര്‍ത്ഥം ട്രെയിന്‍ ടിക്കറ്റ്, റിസര്‍വേഷന്‍ തുടങ്ങിയവയ്ക്കായി നിയമസഭാ ഹോസ്റ്റലിലെ ന്യൂ ബ്ലോക്കിലെ 6-ാം നമ്പര്‍ മുറിയില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ കൗണ്ടറിന്റെ സേവനം അംഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. (ഫോണ്‍ നമ്പര്‍: 2392)

 

19.  നോട്ടീസ് ഓഫീസ്

നിയമസഭാ സമ്മേളന ദിവസങ്ങളില്‍ അംഗങ്ങള്‍ക്ക് ആവശ്യമായ വിവിധ ഫോറങ്ങളും ബില്ലുകളുടെ കോപ്പിയും മറ്റും നിയമസഭാ മന്ദിരത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന നോട്ടീസ് ഓഫീസില്‍ നിന്നും (റൂം നമ്പര്‍ 508) ലഭിക്കുന്നതാണ്. (ഫോണ്‍ നമ്പര്‍: 2031)

 

20.  ടൈപ്പിംഗ് ജോലി

സഭ സമ്മേളിക്കുന്ന ദിവസങ്ങളില്‍ അംഗങ്ങള്‍ക്ക് ആവശ്യമായ ടൈപ്പിംഗ് ജോലികള്‍ ചെയ്യുന്നതിന് നിയമസഭാ മന്ദിരത്തിലെ ഒന്നാം നിലയിലുള്ള നോട്ടീസ് ഓഫീസില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

21.  വിശ്രമ സൗകര്യങ്ങള്‍

നിയമസഭാ സമ്മേളന സമയത്ത് അംഗങ്ങള്‍ക്ക് വിശ്രമത്തിനായി നിയമസഭാ മന്ദിരത്തിന്റെ ഒന്നാം നിലയിലുള്ള 526-ാം നമ്പര്‍ മുറിയിലും താഴത്തെ നിലയിലുള്ള മെമ്പേഴ്സ് ലോഞ്ചിലും വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ അംഗങ്ങള്‍ക്കുള്ള വിശ്രമമുറി നിയമസഭാ മന്ദിരത്തിലെ ഒന്നാം നിലയിലുള്ള 501-ാം നമ്പര്‍ മുറിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്.

 

22.  കാന്‍റീന്‍

നിയമസഭാംഗങ്ങളുടെ സൗകര്യാര്‍ത്ഥം നിയമസഭാ ഹോസ്റ്റലില്‍ വെജിറ്റേറിയന്‍ കാന്‍റീന്‍, നോണ്‍ വെജിറ്റേറിയന്‍ കാന്‍റീന്‍, ഇന്ത്യന്‍ കോഫി ഹൗസ് എന്നിവ പ്രവര്‍ത്തിക്കുന്നു. നിയമസഭാമന്ദിരത്തിലുള്ള കോഫി ഹൗസ് കൂടാതെ സമ്മേളനകാലത്ത് അംഗങ്ങള്‍ക്ക് പ്രത്യേകമായി ഒന്നാം നിലയില്‍ ഇന്ത്യന്‍ കോഫി ഹൗസിന്റെ ഒരു കാന്‍റീന്‍ പ്രവര്‍ത്തിക്കുന്നു.

 

23.  റിസപ്ഷന്‍ സെക്ഷന്‍

നിയമസഭാ സമ്മേളന സമയത്ത് അംഗത്തിന്റെ അതിഥികളായി എത്തുന്നവര്‍ക്ക് പബ്ലിക് ഗ്യാലറിയിലേക്കും സ്പീക്കറുടെ ഗ്യാലറിയിലേക്കും പാസ്സുകള്‍ മുഖേന പ്രവേശനം അനുവദിക്കുന്നതാണ്. ഇതിനുള്ള അപേക്ഷാഫാറം റിസപ്ഷന്‍ സെക്ഷനില്‍ നിന്നും ലഭിക്കുന്നതാണ്.  പ്രസ്തുത ഫാറം അംഗം സാക്ഷ്യപ്പെടുത്തേണ്ടതാകുന്നു.  ഓരോ അംഗത്തിന്റെയും ശിപാര്‍ശ പ്രകാരം ഒരു ദിവസം സ്പീക്കറുടെ ഗ്യാലറിയിലേക്ക് ഒരാള്‍ക്കും പബ്ലിക് ഗ്യാലറിയിലേക്ക് രണ്ടുപേര്‍ക്കും പ്രവേശനം അനുവദിക്കുന്നതാണ്. സഭ കാണാന്‍ സംഘമായി വരുന്ന സന്ദര്‍ശകരെ  അംഗം ശിപാര്‍ശ ചെയ്യുന്നുവെങ്കില്‍ അവരെ നിയമസഭാ സ്പീക്കറുടെ അനുമതിക്ക് വിധേയമായി കാണാന്‍ അനുവദിക്കുന്നതാണ്. മറ്റ് സഹായം ആവശ്യമാകുന്നപക്ഷം അംഗങ്ങള്‍ക്ക് റിസപ്ഷന്‍ സെക്ഷനുമായി ബന്ധപ്പെടാവുന്നതാണ്.  (ഫോണ്‍ നമ്പര്‍: 2028/2029)

 

24.  റിസര്‍ച്ച് സെക്ഷന്‍

റിസര്‍ച്ച്  സെക്ഷനില്‍ നിന്നും സാമാജികര്‍ക്കു വേണ്ടി ഹാന്റ് ബുക്കും ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ പ്രധാന ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'ഫോക്കസ്' എന്ന മാസികയും പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ വാര്‍ത്തകളടങ്ങുന്ന 'ന്യൂസ് ഡൈജസ്റ്റ്' എന്ന മാസികയും പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. (ഫോണ്‍ നമ്പര്‍: 2079)

 

25.  നിയമസഭാ ലൈബ്രറി

സാമാജികര്‍ക്കുവേണ്ടി വിപുലമായ ഒരു ലൈബ്രറി നിയമസഭയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  നിയമസഭാ സാമാജികര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും ലൈബ്രറിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നതിനുമായി സാമാജികരില്‍ നിന്നും ഏഴംഗങ്ങളുള്ള ഒരു ലൈബ്രറി ഉപദേശക സമിതിയെ കാലാകാലങ്ങളില്‍ ബഹു. സ്പീക്കര്‍ നിയോഗിക്കാറുണ്ട്. കമ്പ്യൂട്ടര്‍വല്‍ക്കരിച്ചിട്ടുള്ള ലൈബ്രറിയില്‍ നിന്നും സാമാജികര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ അടങ്ങുന്ന ഡോക്യുമെന്റ്സ് OPAC (Online Public Access) - ല്‍ കൂടി നിയമസഭാ ലൈബ്രറിയില്‍ ലഭ്യമാണോ എന്നറിയാന്‍ കഴിയും. നിയമസഭാ ലൈബ്രറി ചട്ടങ്ങള്‍ക്ക് വിധേയമായി ലൈബ്രറിയുടെ സൗകര്യങ്ങളെല്ലാം അംഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. നിയമസഭാ മന്ദിരത്തിലെ 504-ാം നമ്പര്‍ റൂമില്‍ നിയമസഭാ സാമാജികര്‍ക്കായി ലൈബ്രറിയുടെ റഫറന്‍സ് ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നു. പാര്‍ലമെന്റ് ലൈബ്രറിയിലെ ചില്‍ഡ്രന്‍സ് കോര്‍ണറിനു സമാനമായ രീതിയില്‍ നിയമസഭാ മ്യൂസിയത്ത് കുട്ടികളുടെ ലൈബ്രറി ആരംഭിച്ചിട്ടുണ്ട്. നിയമസഭാ ലൈബ്രറി അംഗങ്ങളുടെ 10 മുതല്‍ 18 വരെ വയസ്സുള്ള കുട്ടികള്‍ക്ക് ഇവിടെ റഫറന്‍സ് സൗകര്യം ലഭ്യമാണ്. ഇതുകൂടാതെ നിയമസഭാ ഹോസ്റ്റലില്‍ നിയമസഭാ ലൈബ്രറിയുടെ ഒരു എക്സ്റ്റെന്‍ഷന്‍ കൗണ്ടര്‍കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. (ഫോണ്‍ നമ്പര്‍: 2259) നിയമസഭാ ലൈബ്രറിയുടെ ശേഖരത്തിലേക്ക് വാങ്ങുന്ന പുതിയ പുസ്തകങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'കേരള ലെജിസ്ലേച്ചര്‍ ലൈബ്രറി ബുള്ളറ്റിന്‍' (KLLB) എന്ന മാസികയും സമകാലിക രാഷ്ട്രീയം, നിയമം, നിയമനിര്‍മ്മാണം, ഭരണഘടന എന്നീ വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന 'ലീഗല്‍ ആന്റ് കോണ്‍സ്റ്റിറ്റ്യൂഷണല്‍ ഡൈജസ്റ്റ്' എന്ന ത്രൈമാസികയും ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള ലേഖനങ്ങളും വാര്‍ത്തകളും ഇന്‍ഡക്സ് ചെയ്ത് അംഗങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ പാകത്തില്‍ ‘Documentation Kerala’ എന്ന ശീര്‍ഷകത്തില്‍ ഒരു ത്രൈമാസികയും ലൈബ്രറിയില്‍ നിന്നും പ്രസിദ്ധീകരിച്ചുവരുന്നു. നിയമസഭാ സാമാജികരുടെയും മുന്‍ സാമാജികരുടെയും സാഹിത്യ- കലാ സൃഷ്ടികള്‍ക്ക് പ്രാമുഖ്യം നല്‍കി 'സാമാജികന്‍' എന്ന ത്രൈമാസികയും ലൈബ്രറിയില്‍ നിന്നും പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. (ഫോണ്‍ നമ്പര്‍: 2519). സുപ്രീം കോടതിയുടെയും കേരള ഹൈക്കോടതിയുടെയും സുപ്രധാന വിധിന്യായങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഡേറ്റാബേസ് (Kerala High Court and Supreme Court Case Search) ലൈബ്രറിയില്‍ റഫറന്‍സിനായി ലഭ്യമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ലൈബ്രറി, ഇന്‍റര്‍നെറ്റ് ബ്രൗസിംഗ്, ഇ-റീഡിംഗ് എന്നീ സൗകര്യങ്ങളും റഫറന്‍സ് വിഭാഗത്തില്‍ നിന്നും ലഭ്യമാണ്. (ഫോണ്‍ നമ്പര്‍: 2522)

 

നിയമസഭാ ഹോസ്റ്റല്‍ -- ഫോണ്‍ നമ്പരുകള്‍

              എസ്റ്റേറ്റ് ഓഫീസര്‍                     ..     2206

              ഡെപ്യൂട്ടി സെക്രട്ടറി                     ..     2212

              അമിനിറ്റീസ് 'എ' സെക്ഷന്‍            ..     2204

              അമിനിറ്റീസ് 'ബി' സെക്ഷന്‍           ..     2211

              അമിനിറ്റീസ് 'സി' സെക്ഷന്‍           ..     2254

              അമിനിറ്റീസ് 'ഡി' സെക്ഷന്‍           ..     2268

              അമിനിറ്റീസ് 'ഇ' സെക്ഷന്‍             ..     2207

              അമിനിറ്റീസ് 'എഫ്' സെക്ഷന്‍         ..     2278

              ഡോക്ടര്‍ (അലോപ്പതി)                  ..     2216

                 ,,  (ഹോമിയോ)                       ..     2352

                 ,,  (ആയൂ ര്‍വേദം)                     ..     2227

                 ,,  (ഡെന്‍റല്‍)                        ..     2293

              ലാബ്                                       ..     2309

              ഹെല്‍ത്ത് ക്ലിനിക്                        ..     2215

              അസിസ്റ്റന്റ് മാനേജര്‍                           ..     2261

              എന്‍ക്വയറി കൗണ്ടര്‍                             ..     2260

              കോഫി ഹൗസ്                                        ..     2264

              കാന്‍റീന്‍ (വെജിറ്റേറിയന്‍)                    ..     2265

              കാന്‍റീന്‍ (നോണ്‍ വെജിറ്റേറിയന്‍)     ..     2266

              റെയില്‍വേ കൗണ്ടര്‍                             ..     2392

 

 

 

 

 

 

 

KERALA LEGISLATURE - FACILITIES TO MEMBERS

 
Telephone Allowance  :  11,000.00
Minimum Monthly T.A.:  20,000.00

Total                            : 31,000.00

 

1. Monthly fixed allowance  :   2000.00
2. Constituency Allowance :   25000.00
3. Telephone Allowance :   11000.00
4. Information Allowance :   4000.00
5.Sumptuary Allowance :   8000.00
     
    ----------------------
    50000.00
Minimum Monthly T.A.   : 20000.00
    -------------------
Total:  : 70,000.00

 

RATES OF TA AND DA

   
         
  • Road Mileage (inside and outside the State of Kerala)
    10.00 (inside the state) Rs. 10.00 (outside the state )per k.m irrespective of distance travelled.
     
  • Rail (Outside the State of Kerala)
    First Class / Second Class air-conditioned railway fare +25 paise per k.m. as incidental expenses.
    For journeys by road irrespective of the distance travelled - at the rate of rupees six per km.

  • Free Transit coupons of aggregate value of ` 4.00 lakhs  (including Rail Travel Coupon per Year 
    (for the use of members and his or her spouse and one companion by any class by any railway in India)
     

  • D.A. inside the State at the rate of 1000 per day.
     
  • D.A Outside the State at the rate of 1200 per day.
     
 
       

OTHER AMENITIES

 
       
  • Reimbursement of installation fee and periodical rentals of telephones.
  • Medical reimbursement.
  • Residential telephone.
  • Free travel facility in the K.S.R.T.C. buses/boats.
  • Accident insurance for an amount not exceeding Twenty lakh rupees at the expenses of Government.
  • Services of the officer of his choice below or equivalent to the rank of Under Secretary to the Government and in addition an amount of `20000/- shall be paid directly by the Legislature Secretariat to each of the two staff of every member as Staff Allowance.
  • Interest Free Vehicle Advance up to Rupees Ten Lakhs.
  • House Building Advance upto Rupees Twenty Lakhs at reduced rate of interest.
  • Books Allowance 15000/- for every financial year.
 
       

RATE OF PENSION

 
   

Period

 Rate of Pension Per mensum

   

For any period below two Years

8000.00    
For two years in the aggregate 8000.00    
For three Years in the aggregate 12000.00    
For four Years in the aggregate 16000.00    
For five Years in the aggregate 20000.00    
  
       Provided that where any person has served as a Member as stated in sub-section (1) of section 2 for a period exceeding five years, there shall be paid to him an additional pension of 1000 Rupees per mensum for every year in excess of five Years;

       Provided further that in calculating the net qualifying period for pension, fraction of half year and above shall be rounded to the next completed Year;

       Provided also that the Ex-members may be paid an additional pension of  `3000/-per mensum on completion of Seventy years of age,  3500/- per mensum on completion of Eighty years of age;

       Provided also that the maximum pension to which a member  is eligible under this act shall  not, in the  aggregate, exceed 50000/- per mensem. 

       The Ex-members are also eligible for Rail Travel Coupon for travel by rail or Fuel Coupon for the purchase of fuel for the travel in private vehicle of an aggregate value of 75000/- for a period of 12 calendar months ( w.e.f 01.04.2018).